Fri , Apr 19 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

സൗദിയിൽ അടിസ്ഥാന വേതനം ഉയർത്തുന്നു

സൗദി അറേബ്യ:സൗദിയില്‍ ജോലി ചെയ്യുന്ന വിദേശികളുടെ അടിസ്ഥാന വേതനം ഉയര്‍ത്തണമെന്ന് ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷൂറന്‍സ് ആവശ്യപ്പെട്ടു.വിദേശികളുടെ മിനിമം വേതനം എണ്ണൂറ് റിയാലായി പുതുക്കി നിശ്ചയിക്കണമെന്നും ശൂറാ കൗണ്‍സിലിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഗോസി ആവശ്യപ്പെട്ടിട്ടുണ്ട്.വിദേശികളുടെ അടിസ്ഥാന വേതനം ഉയര്‍ത്താന്‍ ആവശ്യം ഗോസിയാണ് ശൂറാ കൗണ്‍സിലിനോട് ആവശ്യപ്പെട്ടത്.നിലവിലെ 400 റിയാല്‍ 800 റിയാലാക്കി വര്‍ധിപ്പിക്കണം.തൊഴില്‍ രംഗത്തെ തട്ടിപ്പുകള്‍ തടയുന്നതിന്റെ ഭാഗമായാണ് നടപടി.വിദേശികളായ തൊഴിലാളികളുടെ അടിസ്ഥാന വേതനം കുറച്ച് കാണിക്കുന്നത് വഴി തൊഴിലുടമകള്‍ ഗോസിയില്‍ അടക്കേണ്ട തുകയില്‍ കുറവ് വരുത്തുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുതിയ ആവശ്യം.നിലവിലെ അടിസ്ഥാന വേതന പരിധിയായ 400 റിയാല്‍ 800 റിയാലാലയി ഉയര്‍ത്തണമെന്നാണ് ആവശ്യം.ഇത് സംബന്ധിച്ച് കരട് റിപ്പോര്‍ട്ട് സൗദി ശൂറാ കൗണ്‍സിലിന് ഗോസി സമര്‍പ്പിച്ചു.ഗോസിയില്‍ രജിസ്റ്റര്‍ ചെയ്യുന്ന അടിസ്ഥാന വേതനത്തിന്റെ രണ്ട് ശതമാനം തൊഴിലുടമ ഗോസിയില്‍ അടക്കല്‍ നിര്‍ബന്ധമാണ്.ഈ തുകയില്‍ കുറവ് ലക്ഷ്യമിട്ടാണ് മിക്ക തൊഴിലുടമകളും തങ്ങള്‍ക്ക് കീഴിലുള്ള തൊഴിലാളികളുടെ അടിസ്ഥാന വേതനം ഏറ്റവും കുറഞ്ഞ തുകയായ 400 റിയാലായി രജിസ്റ്റര്‍ ചെയ്യുന്നത്.സ്വകാര്യ മേഖലയിലെ മൊത്തം വിദേശ തൊഴിലാളികളുടെ 27 ശതമാനത്തിലധികവും പ്രതിമാസ വേതനം 400 റിയാല്‍ മാത്രം രജിസ്റ്റര്‍ ചെയ്ത വിഭാഗത്തിലാണ് ഉള്‍പെട്ടതെന്ന് ഗോസി വ്യക്തമാക്കി.ഗോസിയില്‍ രജിസ്റ്റര്‍ ചെയ്യുന്നത് വഴി സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് തൊഴില്‍ അപകട ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കും.വിദേശ തൊഴിലാളികളുടെ തൊഴില്‍ പെര്‍മിറ്റ് പുതുക്കുന്നതിനും താമസ രേഖ പുതുക്കുന്നതിനും ഗോസി രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്.

 

 

 

 

 

 

 

 

19 April 2024

Latest News