Sat , Apr 27 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ഇനി സംസാരിക്കാം ഡോക്ടറുമായി മൈ ചാറ്റ് ആപ്പിലൂടെ

ദുബായ്:ദുബായ് ഹെൽത്ത് അതോറിറ്റിയായ(ഡിഎച്ച്എ) യുടെ കീഴിൽ ഇനി ഡോക്ടർമാരുമായി വീഡിയോ ചാറ്റിനു അവസരം.ഡിഎച്ച്എയുടെ ഇലക്ട്രോണിക് മെഡിക്കൽ റിക്കോർഡ് സിസ്റ്റമായ സലാമയുടെ സൗകര്യങ്ങൾ വിപുലപ്പെടുത്താനും തീരുമാനമായിട്ടുണ്ട്.ആശുപത്രികളിൽ എത്തുന്ന എല്ലാ രോഗികൾക്കും ഡിഎച്ച്എയുടെ മൈ ചാറ്റ് ആപ്പ് ഉപയോഗിക്കാൻ സാധിക്കുന്നതാണ്.മൈ ചാറ്റ് ആപ്പിൽ ഡോക്ടറുടെ അപ്പോയിന്മെന്റ് രേഖപ്പെടുത്താനും രോഗ വിവരങ്ങൾ,ഡോക്ടറുടെ മരുന്ന് കുറുപ്പടികൾ,ലാബിലെ പരിശോധനാഫലങ്ങൾ തുടങ്ങിയവ ലഭ്യമാക്കുന്നതിനും സാധിക്കും.ഈ വർഷം അവസാനത്തോടെ ആരോഗ്യ മേഖലയിലെ കടലാസ് ഉപയോഗങ്ങൾ പകുതിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് സലാമ ഇലക്ട്രോണിക് മെഡിക്കൽ റിക്കോർഡ് സിസ്റ്റം നടപ്പാക്കാൻ തീരുമാനമായത്.പതിനാലു ലക്ഷത്തോളം വരുന്ന രോഗികളുടെ എല്ലാ വിവരങ്ങളും ഇങ്ങിനെ ഡിജിറ്റലാക്കി സലാമ സിസ്റ്റത്തിൽ സൂക്ഷിച്ചിട്ടുണ്ട്.റേഡിയോളജി,ലാബ്,ആംബുലൻസ് തുടങ്ങി മുപ്പതോളം മെഡിക്കൽ സേവന വിഭാഗങ്ങളുമായി സലാമ സിസ്റ്റം ബന്ധിപ്പിച്ചിട്ടുണ്ട്.

27 April 2024