Sat , Apr 20 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ഖത്തറിൽ ഇനി അടിയന്തര ഘട്ടങ്ങളിൽ മെഡിക്കൽ സേവനങ്ങൾക്കായി ഡ്രോണുകൾ

ഖത്തർ:ത്തറില്‍ അടിയന്തര ഘട്ടങ്ങളില്‍ മെഡിക്കല്‍ സേവനമെത്തിക്കുന്നതിന് ഇനി മുതല്‍ ഡ്രോണുകളും.ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍റെ ആംബുലന്‍സ് സേവന വിഭാഗമാണ് അടിയന്തര മേഖലകളിലേക്ക് പെട്ടെന്ന് എത്തിച്ചേരുന്നതിനായി ഡ്രോണുകളെ ഇറക്കുന്നത്.വാഹനാപകടങ്ങളോ മറ്റ് അത്യാഹിതങ്ങളോ സംഭവിച്ച മേഖലകളിലേക്ക് ആംബുലന്‍സുകള്‍ക്ക് പെട്ടെന്ന് എത്തിച്ചേരുന്നതിനായാണ് ഡ്രോണുകളുടെ സഹായം തേടുന്നത്. അപകടമുണ്ടായ സ്ഥലത്തേക്ക് പെട്ടെന്ന് തന്നെ ഡ്രോണുകളെ അയക്കും. ആ പ്രദേശത്തിന്‍റെ കൃത്യമായ ചിത്രവും മുഴുവന്‍ വിവരങ്ങളും ഉടന്‍ തന്നെ ഡ്രോണുകള്‍ ആംബുലന്‍സ് സര്‍വീസ് സെന്‍ററിന് കൈമാറും. അപകടത്തിന്‍റെ വ്യാപ്തി മനസ്സിലാക്കാനും മെഡിക്കല്‍ സേവനങ്ങള്‍ എത്തിക്കാനും അപകടത്തില്‍ പെട്ടവരെ തിരിച്ചറിയാനുമെല്ലാം ഇത് സഹായിക്കും.പൊതുമേഖലാ മെഡിക്കല്‍ കേന്ദ്രമായ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍റെ ആംബുലന്‍സ് സേവന വിഭാഗമാണ് അടിയന്തര മെഡിക്കല്‍ സേവനങ്ങളെത്തിക്കുന്നതിനായി ഡ്രോണുകളെ ഉപയോഗിക്കുന്നത്.നേരത്തെ ദോഹയില്‍ കഴിഞ്ഞ ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനിടെ ഇത് വിജയകരമായി പരീക്ഷിച്ചിരുന്നു. സംഭവസ്ഥലത്തിനടുത്തെത്തിയ ആംബുലന്‍സ് സര്‍വീസ് ഉദ്യോഗസ്ഥരാണ് ഡ്രോണുകളെ നിയന്ത്രിക്കുക.ഇത്തരം ഘട്ടങ്ങളില്‍ ഡ്രോണുകളുടെ സേവനം വളരെ വിലപ്പെട്ടതാണെന്ന തിരിച്ചറിവിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ നടപടിയെന്ന് ആംബുലന്‍സ് സര്‍വീസ് കമ്മ്യൂണിക്കേഷന്‍ ടെക്നോളജീസിലെ സീനിയര്‍ മാനേജര്‍ റാഷിദ് ആന്‍ഡൈല വ്യക്തമാക്കി.എയര്‍ ആംബുലന്‍സ് ഉള്‍പ്പെടെ അത്യാധുനികവും കാര്യക്ഷമമവുമായ സംവിധാനങ്ങളും സൗകര്യങ്ങളുമാണ് നിലവില്‍ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനുള്ളത്.

 

 

 

 

 

 

20 April 2024

Latest News