Tue , Dec 03 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ഖത്തറിൽ പ്രവാസി ഇൻഡ്യക്കാർക്കായി ഇൻഷുറൻസ് പദ്ധതി

ദോഹ:ന്ത്യന്‍ പ്രവാസികള്‍ക്കായുള്ള ഇന്ത്യന്‍ കമ്യൂണിറ്റി ബനവലന്റ് ഫോറത്തിന്റെ (ഐസിബിഎഫ്) ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതിക്ക് ഔദ്യോഗിക തുടക്കം.എംബസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സ്ഥാനപതി പി.കുമരന്‍ ഉദ്ഘാടനം ചെയ്തു.പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ചുള്ള ധാരണാപത്രത്തില്‍ ഐസിബിഎഫ് പ്രസിഡന്റ് പി.എന്‍.ബാബുരാജനും ദമാന്‍ (ഭീമ) ഇസ്‌ലാമിക് ഇന്‍ഷുറന്‍സ് കമ്പനി സിഒഒ ഹരികൃഷ്ണനും ഒപ്പുവെച്ചു.ഐസിബിഎഫ് ഭാരവാഹികളെ കൂടാതെ ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡന്റ് എ.പി.മണികണ്ഠന്‍,ഐബിപിസി പ്രസിഡന്റ് അസിം അബ്ബാസ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.രാജ്യത്തു താമസിക്കുന്ന ഖത്തര്‍ ഐഡിയുള്ള,18 വയസ്സ് പൂര്‍ത്തിയായ മുഴുവന്‍ ഇന്ത്യക്കാര്‍ക്കും പദ്ധതിയില്‍ ചേരാം.ജോലി ചെയ്യുന്നവര്‍ക്ക് മാത്രമല്ല കുടുംബങ്ങള്‍ക്കും പദ്ധതിയില്‍ അംഗമാകാം.2 വര്‍ഷത്തേക്ക് ഒറ്റത്തവണ പ്രീമിയം തുകയായ 125 റിയാല്‍ അടച്ചാല്‍ ഒരു ലക്ഷം റിയാലിന്റെ ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയാണ് ലഭിക്കുക.സ്വാഭാവിക മരണം,അപകടം മൂലമുള്ള സ്ഥിരമോ ഭാഗികമോ ആയ അംഗവൈകല്യം എന്നിവയ്ക്കാണ് പോളിസി കവറേജ് ലഭിക്കുന്നത്.ഇന്‍ഷുറന്‍സ് കാലാവധിക്കുള്ളില്‍ ലോകത്തിന്റെ എവിടെവെച്ച് മരണമോ അപകടമോ സംഭവിച്ചാലും പോളിസി തുക ലഭിക്കും.മരണം അല്ലെങ്കില്‍ അപകടം സംഭവിച്ച് ഏഴ് പ്രവൃത്തി ദിവസത്തിനുള്ളില്‍ പോളിസി തുക ലഭിക്കും.

3 December 2024

Latest News