Thu , Nov 07 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

പ്രവാസികൾക്ക് ഇനി ജീവിതാവസാനം വരെ മാസവരുമാനം

തിരുവനന്തപുരം:പ്രവാസികൾക്കും ജീവിതപങ്കാളിക്കും ജീവിതാവസാനംവരെ മാസവരുമാനം ഉറപ്പാക്കുന്ന പദ്ധതിയുമായി കേരള പ്രവാസി വെൽഫെയർ ബോർഡ്.നിക്ഷേപിക്കുന്ന തുകയുടെ പത്തുശതമാനം വിഹിതം ഓരോ മാസവും പ്രവാസിക്കു ലഭിക്കുന്നതാണ് പദ്ധതി.പ്രവാസിയുടെ മരണശേഷം ജീവിതപങ്കാളിക്ക് ഈ വിഹിതം കിട്ടും.നിക്ഷേപം സ്വീകരിക്കുന്നതും പ്രതിമാസവിഹിതം വിതരണം ചെയ്യുന്നതും കേരള പ്രവാസി വെൽഫെയർ ബോർഡാണ്.ഈ തുക ബോർഡിന്റെ കണക്കുകളിൽ നിലനിർത്താതെ അന്നുതന്നെ കിഫ്ബിക്കു കൈമാറുന്നു.നിക്ഷേപങ്ങൾക്ക് കിഫ്ബി നൽകുന്ന തുകയും സർക്കാർ നൽകുന്ന വിഹിതവും ചേർത്തുള്ള 10 ശതമാനമാണ് ഡിവിഡന്റ്.സർക്കാരിനോ കിഫ്ബിക്കോ പദ്ധതി ഏതെങ്കിലും കാലത്ത് നിർത്തലാക്കണമെങ്കിൽ നിശ്ചയിച്ചിട്ടുള്ള വ്യവസ്ഥകൾ പാലിക്കണമെന്ന വ്യവസ്ഥയുണ്ട്.മൂന്നുലക്ഷം മുതൽ 51 ലക്ഷം വരെ രൂപയാണ് കേരള പ്രവാസി വെൽഫെയർ ബോർഡ് നിക്ഷേപമായി സ്വീകരിക്കുക.ഈ തുക ബോർഡ് കിഫ്ബിക്കു കൈമാറും.കിഫ്ബി നൽകുന്ന തുകയും സർക്കാർ വിഹിതവും ചേർത്താണ് 10 ശതമാനം വിഹിതം നൽകുക. നിക്ഷേപത്തീയതി മുതൽ മൂന്നുവർഷം പൂർത്തിയാകുന്ന മുറയ്ക്ക് പ്രതിമാസവിഹിതം ലഭിച്ചുതുടങ്ങും.പ്രവാസി ഡിവിഡന്റ് പദ്ധതിയുടെ ഉദ്ഘാടനം 16-ന് തൃശ്ശൂർ തേക്കിൻകാട് മൈതാനം തെക്കേ ഗോപുരനടയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് പ്രവാസി വെൽഫെയർ ബോർഡ് ചെയർമാൻ പി.ടി. കുഞ്ഞിമുഹമ്മദ് പറഞ്ഞു.

 

 

 

7 November 2024

Latest News