Thu , Mar 28 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

സൗദിയിൽ ലെവി ഇളവ് വ്യവസായ സ്ഥാപനങ്ങൾക്ക് ഗുണം ചെയ്യുന്നു

സൗദി അറേബ്യ:സൗദിയില്‍ വ്യവസായ സ്ഥാപനങ്ങളിലെ ലെവി ഇളവ് ഗുണം ചെയ്യുന്നതായി റിപ്പോര്‍ട്ട്.നിയമം പ്രാബല്യത്തിലായതോടെ വ്യവസായ മേഖലയില്‍ നിരവധി പുതിയ സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് അനുവദിച്ചു.നിശ്ചിത ശതമാനം സൗദിവല്‍ക്കരണം പാലിക്കുന്ന സ്ഥാപനങ്ങള്‍ക്കാണ് ലെവിയില്‍ ഇളവ് അനുവദിക്കുന്നത്.
ഇക്കഴിഞ്ഞ ഒക്ടോബര്‍ മാസം മുതലാണ് വ്യവസായ മേഖലയിലെ തൊഴിലാളികള്‍ക്ക് ലെവിയില്‍ അനുവദിച്ച ഇളവ് പ്രാബല്യത്തിലായത്. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവാണ് വ്യവസായ മേഖലക്ക് ആശ്വാസമായി അഞ്ച് വര്‍ഷത്തേക്ക് വിദേശികളായ തൊഴിലാളികളുടെ മേൽ ചുമത്തിയിട്ടുള്ള ലെവി സര്‍ക്കാര്‍ വഹിക്കുമെന്ന് പ്രഖ്യാപിച്ചത്. തീരുമാനം പ്രാബല്യത്തിലായതോടെ 124 ഫാക്ടറികള്‍ക്ക് മന്ത്രാലയം പുതിയതായി ലൈസന്‍സുകള്‍ അനുവദിച്ചു.മൂവായിരത്തോളം സ്വദേശികള്‍ പുതിയതായി ജോലിയില്‍ പ്രവേശിച്ചെന്നും വ്യവസായ മന്ത്രി ബന്ദര്‍ അല്‍ ഖുറൈഫ് പറഞ്ഞു.200 കോടിയലധികം റിയാലാണ് പുതിയ ഫാക്ടറികളിലൂടെ നിക്ഷേപം പ്രതീക്ഷിക്കുന്നത്.ഇത് വഴി ആറായിരത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും പ്രതീക്ഷിക്കുന്നു. ഇതോടെ രാജ്യത്തെ വ്യവസായ സ്ഥാപനങ്ങളുടെ എണ്ണം 8750 ആയി ഉയരും.2030 വരെയുള്ള കാലത്തേക്ക് വ്യവസായ ശാലകളുടെ വൈദ്യുതി,ഇന്ധന നിരക്കുകള്‍ സ്ഥിരപ്പെടുത്തുന്നതിനെ കുറിച്ചും ആലോചനയുണ്ട്.

 

 

 

28 March 2024

Latest News