Tue , Dec 03 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

കേന്ദ്രമന്ത്രി വി.മുരളീധരൻ അർജന്റീന സന്ദർശിച്ചു

ന്യൂഡൽഹി:ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലെ  പര്യടനത്തിൻെറ അവസാനഘട്ട ഭാഗമായി കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ അർജന്റീന സന്ദർശിച്ചു.പെറു,ഡൊമിനിക്കൻ റിപ്പബ്ലിക്ക് എന്നിവടങ്ങളിൽ പര്യടനം പൂർത്തിയാക്കിയാണ് മുരളീധരൻ അർജന്റീനയിലെത്തിയത്.പെറുവിൽ വിദേശകാര്യ മന്ത്രി നെസ്റ്റർപോപോളിസിയോ,പാർലിമെന്റ്(കോൺഗ്രസ്)ആക്ടിങ് പ്രസിഡന്റ് അന ചോക് ഹുവാങ്ക എന്നിവരുമായും,ഡൊമിനിക്കൻ റിപ്പബ്ളിക്കിൽ വിദേശകാര്യമന്ത്രി മിഗ്വൽ വർഗാസ്,ഊർജ-ഖനന മന്ത്രി അന്റോണിയോ ഇസക്കോൻഡെ,സാമ്പത്തികാസൂത്രണ-വികസന മന്ത്രി യുവാൻ എ.ജിമ്മിനെസ് ന്യൂനെസ്,വ്യവസായ മന്ത്രി നെൽസൺ ടോക്ക എന്നിവരുമായും മുരളീധരൻ ചർച്ച നടത്തി.ഐ.ടി.ഇ.സിക്കു(ഇന്ത്യൻ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് കോർപറേഷൻ)കീഴിൽ  ഡൊമിനിക്കൻ റിപ്പബ്ലിക്ക് ഉദ്യോഗസ്ഥർക്കായി പരിശീലന കോഴ്‌സുകളും    ആരംഭിക്കും.ഇന്ത്യയിലെയും ഡൊമിനിക്കൻ റിപ്പബ്ളിക്കിലെയും നയതന്ത്ര-ഔദ്യോഗിക പാസ്പോർട്ട് ഉള്ളവർക്ക് 2 രാജ്യങ്ങളിലേക്കും വിസയില്ലാതെ യാത്ര ചെയ്യാനും 90 ദിവസത്തോളം ഇരു രാജ്യങ്ങളിലും തുടരാനും അനുവദിക്കുന്ന കരാറിലും ഒപ്പുവെച്ചിട്ടുണ്ട്.നയതന്ത്ര തലത്തിലും വ്യവസായ-വാണിജ്യ മേഖലകളിലും സഹകരണം ശക്തമാക്കുന്നതിനുള്ള ചർച്ചകൾക്ക് പുറമെ ഇന്ത്യൻ സമൂഹവുമായി കൂടിക്കാഴ്ചയും സംഘടിപ്പിക്കുന്നുണ്ട്.

 

3 December 2024

Latest News