Wed , Apr 24 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

സൗദിയിൽ ഡ്രൈവറില്ലാ ബസുകളുടെ പരീക്ഷണ ഓട്ടം നടത്തി

സൗദി അറേബ്യ:സൗദിയില്‍ ഡ്രൈവറില്ലാതെ ഓടുന്ന ബസുകളുടെ പരീക്ഷണ ഓട്ടം നടത്തി.ജിദ്ദയിലെ കിംങ് അബ്ദുല്ല സയൻസ് ആൻറ് ടെക്നോളജി യൂണിവേഴ്സിറ്റി കാമ്പസിലായിരുന്നു പരീക്ഷണ ഓട്ടം. അടുത്ത വർഷം മുതൽ ഈ ബസുകളുപയോഗിച്ച് ഷട്ടിൽ സർവീസ് നടത്താനാണ് പദ്ധതി.കമ്പ്യൂട്ടർ ബന്ധിത ബസ് സർവീസ്,ബാറ്ററിയിലാണ് പ്രവർത്തിക്കുന്നത്.ഒല്ലി,ഇസെഡ് 10 എന്നീ പേരുകളിലുള്ള ഒട്ടോമാറ്റഡ് ബസുകളുടെ പരീക്ഷണ ഓട്ടം കഴിഞ്ഞ ദിവസമാണ് കിങ് അബ്ദുല്ല സയൻസ് ആന്റ് ടെക്നോളജി യൂണിവേഴ്സിറ്റി കാമ്പസിൽ നടന്നത്. ക്യാമറയും സെൻസർ സാങ്കേതികവിദ്യയും ഉപയോഗിച്ചാണ് ബസ് പ്രവർത്തിപ്പിക്കുന്നത്.3 ഡി പ്രിൻ്റഡ് ബോഡിയിലാണ് ബസിൻ്റെ നിർമ്മാണം. നിർമാണം എളുപ്പമായതിനാൽ ഇത്തരം വാഹനങ്ങൾ നിർമിക്കാൻ കാലതാമസമില്ലെന്ന് ബന്ധപ്പെട്ടവർ പറയുന്നു.അടുത്ത വർഷം മുതൽ വിദ്യാർഥികൾക്കും അധ്യാപകർക്കും ഈ ബസ് ഉപയോഗിച്ച് ഷട്ടിൽ സർവീസ് നടത്താനാണ് പദ്ധതി.ഡിജിറ്റൽ വാഹന നിർമാതാക്കളായ ലോക്കല്‍ മോട്ടേഴ്‌സ് ഇന്‍ഡസ്ട്രീസ്,ഇ.സി മൈൽ,സൗദി പബ്ലിക് ട്രാൻസ്പോർട്ട് കമ്പനി എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

 

 

 

 

24 April 2024

Latest News