Thu , Nov 21 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

സൗദിയിലെ ആഭ്യന്തര യാത്രക്കാര്‍ക്ക് എയര്‍പോര്‍ട്ട് ടാക്സ് ഇന്ന് മുതല്‍ പ്രാബല്യത്തിലാകും

സൗദി അറേബ്യ:സൗദിയില്‍ ആഭ്യന്തര വിമാന യാത്രകാര്‍ക്കുള്ള എയര്‍പോര്‍ട്ട് നികുതി ഇന്ന് മുതല്‍ പ്രാബല്യത്തിലായി. വിമാനത്താവളങ്ങളിലെ പശ്ചാത്തല സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതിന്റെ ഭാഗമായാണ് നികുതി.യാത്രക്കിടയില്‍ ഉപയോഗിക്കുന്ന വിമാനത്താവളങ്ങള്‍ക്ക് പത്ത് റിയാലാണ് വിമാന കമ്പനികള്‍ നികുതി ഈടാക്കുന്നത്.ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷനു കീഴിലാണ് അധിക നികുതി നടപ്പിലാക്കിയത്.വിമാന ടിക്കറ്റ് തുകയില്‍ ഉള്‍പ്പെടുത്തിയാണ് എയര്‍പോര്‍ട്ട് ടാക്സ് ഈടാക്കുന്നത്.വിമാനത്താവളങ്ങളിലെ പശ്ചാത്തല സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതിന്റെ ഭാഗമായാണ് നികുതി.ആഭ്യന്തര യാത്രക്കാര്‍ക്കാണ് ഇപ്പോള്‍ നികുതി ബാധകമാക്കിയിട്ടുള്ളത്. യാത്രക്കിടയില്‍ ഉപയോഗിക്കുന്ന വിമാനത്താവളങ്ങളുടെ എണ്ണത്തിനനുസരിച്ച് പത്ത് റിയാല്‍ വീതമാണ് പ്രത്യേക നികുതിയായി ഏര്‍പ്പെടുത്തിയത്.ഒപ്പം ഇവയുടെ മൂല്യ വര്‍ധിത നികുതി കൂടി അധികമായി നല്‍കണം.ഇന്ന് മുതല്‍ രാജ്യത്തെ വിമാനത്താവളങ്ങളില്‍ നിന്ന് യാത്ര ചെയ്യുന്നവരില്‍ നിന്നാണ് അധിക നികുതി ഈടാക്കി തുടങ്ങിയത്.മുന്‍കൂട്ടി ബുക്ക് ചെയ്ത ടിക്കറ്റുകള്‍ക്കും നികുതി നല്‍കണം.ഈ ഇനത്തിലുള്ള തുക യാത്രക്കാരില്‍ നിന്ന് ഈടാക്കുന്നതിന് വിമാന കമ്പനികളും ബന്ധപ്പെട്ട എയര്‍പോര്‍ട്ട് അതോറിറ്റികളും നേരിട്ട് ഏകോപനം സാധ്യമാക്കാനും ധാരണയായിട്ടുണ്ട്.ഇന്‍ഫന്റ്, വൈമാനിക ജീവനക്കാര്‍,ട്രാന്‍സിറ്റ് യാത്രക്കാര്‍ എന്നിവരെ അതിക നികുതിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.രാജ്യത്തെ വിമാനത്താവളങ്ങളുടെ നവീകരണവും സുഖമമായ നടത്തിപ്പും ലക്ഷ്യമിട്ട് ഗതാഗത മന്ത്രാലയമാണ് വിമാനത്താവളങ്ങള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.

 

 

 

 

21 November 2024

Latest News