Fri , May 09 , 2025

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

കുവൈത്തിൽ വിസ,ഇഖാമ റിന്യൂവൽ ഫോമുകൾ ഇനി ഓൺലൈൻ വഴി പൂരിപ്പിക്കാം

കുവൈത്ത്:കുവൈത്തിൽ വിസ,ഇഖാമ റിന്യൂവൽ ഫോമുകൾ ഇനി ഓൺലൈൻ വഴി പൂരിപ്പിക്കാം.ഇഖാമ സേവനങ്ങൾ പൂർണമായി ഓൺലൈൻ വഴിയാക്കുന്നതിന്റെ ആദ്യപടിയായാണ് അഭ്യന്തര മന്ത്രാലയം പ്രത്യേക ഇ- ഫോംസ് സർവീസ് ആരംഭിച്ചത്.
ആഭ്യന്തരമന്ത്രാലയത്തിന്‍റെ വെബ്‌സൈറ്റിൽ സജ്ജീകരിച്ച പുതിയ പേജ് വഴിയാണ് ഇ സർവീസ് നടപ്പിലാക്കിയിരിക്കുന്നത്.കമ്പനി പ്രതിനിധികൾക്കും വ്യക്തികൾക്കും എളുപ്പത്തിൽ ആക്സസ് ചെയ്യാവുന്ന തരത്തിൽ ഇംഗ്ലീഷ് അറബിക് ഭാഷകളിൽ സേവനം ലഭ്യമാണ്.വിവിധ കാറ്റഗറികളിൽ ഉള്ള സന്ദർശന വിസകൾ,ഇഖാമ പുതുക്കൽ എന്നിവക്ക് ഈ സംവിധാനത്തിലൂടെ അപേക്ഷിക്കാം. വ്യക്തികൾക്ക് നേരിട്ട് തന്നെ ഇഖാമ,വിസ സംബന്ധിയായ അപേക്ഷകൾ തയ്യാറാക്കാൻ പുതിയ സംവിധാനം സഹായകമാണ്.ഓൺലൈൻ വഴി ആണ് അപേക്ഷകളും രേഖകളും സമർപ്പിക്കേണ്ടത്.അപേക്ഷയും രേഖകളും വെരിഫൈ ചെയ്തതിനു ശേഷം ലഭിക്കുന്ന റെസിപ്റ്റുമായി നിശ്ചിത ദിവസം ബന്ധപ്പെട്ട താമസകാര്യ ഓഫീസിലെത്തിയാൽ സേവനങ്ങൾ പൂർത്തിയാക്കാം.റെസിഡൻസി സേവനങ്ങൾ പൂർണമായി ഓൺലൈൻ വഴി ആക്കുന്നതിന്റെ ആദ്യഘട്ടം എന്ന നിലക്കാണ് ഇ ഫോംസ് സർവീസ് ആരംഭിച്ചത്.www.moi.gov.kw എന്ന വെബ്‌സൈറ്റിൽ ഹോംപേജിലുള്ള ഇ ഫോംസ് ഐക്കൺ ക്ലിക്ക് ചെയ്‌താൽ പുതിയ സേവനം ലഭ്യമാകും.

 

 

 

 

 

9 May 2025