Tue , Sep 26 , 2023

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

സ്മാർട്ട് കാർഡ് പദ്ധതിയുമായി ഹജ് മന്ത്രാലയം

മക്ക:തീർത്ഥാടകർക്കുള്ള ഹജ് സ്മാർട്ട് കാർഡ് പദ്ധതി 2020ൽ നിലവിൽ വരുമെന്ന് ഹജ്,ഉംറ മന്ത്രാലയം അറിയിച്ചു.തീർത്ഥാടകർക്ക് പണം പിൻവലിക്കാനും പാസ്പോർട്ട് കൊണ്ടുനടക്കാതെ തന്നെ വിമാനാത്താവളം അടക്കമുള്ള അതിർത്തി പ്രവേശന കവാടങ്ങളിലൂടെ ഹാജിമാർക്ക് സൗദിയിലേക്ക് പ്രവേശിക്കാനും ഇതുവഴി സാധിക്കും.കാർഡ് കൈവശമില്ലെങ്കിൽ മൊബൈൽ ആപ്ലിക്കേഷനിലൂടെ താമസസ്ഥലങ്ങൾ കണ്ടുപിടിക്കാൻ കഴിയുമെന്നതാണ് സ്മാർട്ട് കാർഡുകൊണ്ടുള്ള വലിയ നേട്ടം.ഇതിന്റെ ഭാഗമായി മക്കയിലും പുണ്യസ്ഥലങ്ങളിലായുമായി സ്മാർട്കാർഡ് ഉപയോഗിച്ചുകൊണ്ട് താമസസ്ഥലങ്ങൾ കണ്ടെത്താൻ കഴിയുന്ന 3000 ഇലക്ട്രോണിക് സ്ക്രീനുകൾ സ്ഥാപിക്കും.വഴിതെറ്റുന്ന തീർത്ഥാടകരെ സഹായിക്കുന്ന ഗൈഡൻസ് സെന്ററുകളിലും ഇത്തരം സ്ക്രീനുകൾ സ്ഥാപിക്കുന്നതായിരിക്കും.അടുത്ത വർഷം മുതൽ സൗദിയിലേക്ക് വരുന്നതിനു മുൻപ് സ്വദേശങ്ങളിൽ വെച്ചുതന്നെ ഹജ് തീർത്ഥാടകർക്ക് സ്മാർട്ട് കാർഡ് വിതരണം ചെയ്യുമെന്ന് ഹജ്,ഉംറ മന്ത്രാലയത്തിലെ സാങ്കേതിക ഉപദേഷ്ടവായ താരിഖ് അൽജാബിരി പറഞ്ഞു.

26 September 2023

Latest News