Fri , Mar 29 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ഇനിമുതൽ വിസയ്ക്ക് സ്മാർട്ട് ഫോണിലും അപേക്ഷിക്കാം

ദുബായ്:യുഎഇ താമസ വീസയ്ക്ക് സ്മാർട് ഫോൺ വഴി അപേക്ഷിക്കാം.ഇതിനായി കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തി ദുബായ് നൗ ആപ്പ് പരിഷ്കരിച്ചു.വീസയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും സ്മാർട് ആയതായി ദുബായ് എമിഗ്രേഷൻ ഡയറക്ടർ ജനറൽ മേജർ ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു.ആമർ കേന്ദ്രങ്ങളിലും സേവനം ലഭ്യമാണ്.അപേക്ഷ നൽകൽ,പുതുക്കൽ,ഭേദഗതികൾ വരുത്തൽ,റദ്ദാക്കൽ തുടങ്ങിയവ സേവനമാണ് ലഭ്യമാക്കുന്നത്.ദുബായ് നൗ ആപ്പിൽ വിവിധ ഘട്ടങ്ങളിലായി പുതിയ സേവനങ്ങൾ ഉൾപ്പെടുത്തുകയായിരുന്നു.താമസക്കാരന് വീസയുടെ വിശദാംശങ്ങൾ അറിയാനുള്ള വീസ സ്റ്റാറ്റസ് സേവനമാണ് ആപ്പിൽ ആദ്യമുണ്ടായിരുന്നത്.പിന്നീട് അപേക്ഷകന്റെയും ആശ്രിതരുടെയും വീസ പുതുക്കാൻ ആപ്പിൽ സൗകര്യമൊരുക്കി.എൻട്രി പെർമിറ്റ് നേടാനും കഴിയും.2021 ആകുമ്പോഴേക്കും ദുബായിയെ പൂർണമായും കടലാസ് രഹിതമാക്കാനുള്ള നടപടികളുടെ ഭാഗമാണിതെന്നു സ്മാർട് ദുബായ് ഡയറക്ടർ ജനറൽ ഡോ.അയിഷ ബിൻത് ബുത്തി ബിൻ ബിഷർ പറഞ്ഞു.ഏകജാലക സംവിധാനത്തിലൂടെ എല്ലാ സേവനങ്ങളും ലഭ്യമാക്കും.2021 ഡിസംബറിനു മുൻപായി സർക്കാരിന്റെ എല്ലാ ഇടപാടുകളും ഡിജിറ്റലൈസ് ചെയ്യും.40 മിനിറ്റ് കൊണ്ടു നടപടികൾ പൂർത്തിയാക്കാം.അപേക്ഷിക്കാൻ 10 മിനിറ്റും വീസ ലഭിക്കാൻ ചുരുങ്ങിയതു 30 മിനിറ്റും മാത്രം.30 മിനിറ്റ് മുതൽ 2 പ്രവൃത്തി ദിവസങ്ങൾ വരെയെടുത്തേക്കാം.എമിഗ്രേഷനുമായി സഹകരിച്ചാണു നൂതന സ്മാർട് സംവിധാനം.ഓരോ അപേക്ഷയ്ക്കും 200 ദിർഹമാണു ഫീസ്.വീസ പുതുക്കാനാണെങ്കിൽ 100 ദിർഹം.

 

 

 

 

 

 

29 March 2024

Latest News