Fri , Mar 29 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

കുവൈറ്റിൽ ഇനി വിദേശരാജ്യക്കാർക്ക് നിശ്ചിത ക്വാട്ട ഏർപ്പെടുത്തും

കുവൈറ്റ് സിറ്റി:ന്ത്യക്കാർ ഉൾപ്പെടെയുള്ള വിദേശ രാജ്യക്കാർക്ക് ഭീഷണിയായി നിശ്ചിത ക്വാട്ട സംവിധാനം ഏർപ്പെടുത്താൻ കുവൈറ്റ് മന്ത്രിസഭയുടെ അനുമതി.ഓരോ രാജ്യങ്ങളിൽ നിന്നുള്ളവരും സ്വദേശി ജനസംഖ്യയുടെ പത്തു ശതമാനത്തിൽ കൂടുതൽ പാടില്ലെന്നതാണ് ക്വാട്ട സമ്പ്രദായം ഏർപ്പെടുത്താനുള്ള നിർദ്ദേശത്തിൽ പ്രതിപാദിക്കുന്നത്.

രാജ്യത്തെ വിദേശി-സ്വദേശി  ജനസംഖ്യ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഓരോ രാജ്യക്കാർക്കും ക്വാട്ട സമ്പ്രദായം ഏർപ്പെടുത്തണമെന്ന പാർലാമെന്റ് സമിതിയുടെ ശുപാർശ നടപ്പാക്കാൻ മന്ത്രിസഭ അംഗീകാരം നൽകിയത്.വിദേശികൾ ഏറ്റവും അധികമുള്ള ഇന്ത്യൻ സമൂഹത്തെ ആയിരിക്കും മന്ത്രിസഭയുടെ ഈ അംഗീകാരം  പ്രതികൂലമായി ബാധിക്കുക.10 ലക്ഷമാണ് നിലവിലെ സ്വദേശി ജനസംഖ്യ.അതുകൊണ്ട് തന്നെ  ഇന്ത്യൻ സമൂഹത്തിൽ നിന്ന് 1,00,000 പേർക്ക് മാത്രമേ രാജ്യത്ത് തുടരാൻ സാധ്യമാവുകയുള്ളു.

29 March 2024

Latest News