Mon , Apr 21 , 2025

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

സൗദി ഗതാഗത മേഖല വികസിപ്പിക്കുന്നതിനായി പദ്ധതികൾ ആരംഭിക്കുന്നു

സൗദി അറേബ്യ:സൗദിയില്‍ ഗതാഗത മേഖലയില്‍ വന്‍ പദ്ധതികള്‍ക്കാണ് ഗതാഗത മന്ത്രാലയം തയ്യാറെടുക്കുന്നത്.റോഡുകളിലെ സുരക്ഷയും, ഗുണമേന്മയും വർധിപ്പിക്കുക,ജിദ്ദ എയര്‍പോര്‍ട്ടിലെ പുതിയ ടെര്‍മിനല്‍ പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തിപ്പിക്കുക,റിയാദ് കിംഗ് ഖാലിദ് എയര്‍പോര്‍ട്ട് വികസനം,മറ്റു എയര്‍പോര്‍ട്ടുകളില്‍ വിവിധ പദ്ധതികള്‍ ആരംഭിക്കുക തുടങ്ങിയ കാര്യങ്ങൾക്ക് അടുത്ത വർഷം ഗതാഗത മന്ത്രാലയം മുന്‍ഗണന നല്‍കും.ജിദ്ദ-റിയാദ് റെയില്‍ പാത പദ്ധതിയുമായി ബന്ധപ്പെട്ട പഠനത്തിനും,പദ്ധതിക്കാവശ്യമായ പണം ലഭ്യമാക്കുന്നതിനും കഴിഞ്ഞ ദിവസം കരാര്‍ നല്‍കിയിട്ടുണ്ട്.രാജ്യത്തെ മൂന്ന് നഗരങ്ങളില്‍ പൊതുഗതാഗത പദ്ധതികള്‍ നടപ്പിലാക്കുന്നതിനും,രാജ്യത്തുടനീളം ടാക്‌സി സേവനം മെച്ചപ്പെടുത്തുന്നതിനും ഗതാഗത മന്ത്രാലയം ലക്ഷ്യം വെക്കുന്നുണ്ടെന്ന് ഗതാഗത മന്ത്രി എഞ്ചിനീയര്‍ സ്വാലിഹ് അല്‍ ജാസിര്‍ പറഞ്ഞു.കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഗതാഗത ലോജിസ്റ്റിക് സേവന മേഖലയില്‍ 40,000 കോടി റിയാലിന്റെ നിക്ഷേപങ്ങളാണ് രാജ്യം നടത്തിയത്.അടുത്ത വര്‍ഷത്തേക്കുള്ള ബജറ്റില്‍ റോഡ് ടോള്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി.

 

 

 

 

 

 

 

 

21 April 2025