Tue , Feb 11 , 2025

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ഓൺലൈൻ തട്ടിപ്പ്;പ്രവാസികൾക്ക് മുന്നറിയിപ്പുമായി പോലീസ്

ദുബായ്:വധി യാത്രയ്‌ക്കൊരുങ്ങുന്നവർ അംഗീകൃത ഏജൻസികളിൽ നിന്ന് വിമാന ടിക്കറ്റ് എടുത്തില്ലെങ്കിൽ പണം നഷ്ടപ്പെടാം.ഓൺലൈനിൽ കാണുന്ന ചില സ്ഥാപനങ്ങൾക്ക് യുഎഇയിൽ ഓഫീസ് പോലുമില്ലെന്നും പോലീസ് മുന്നറിയിപ്പ് നൽകി.വ്യാജ ഏജൻസികൾ വഴി പലർക്കും പണം നഷ്ടമായതിനെത്തുടർന്നാണ് മുന്നറിപ്പ്.

സ്വന്തമായി ഓഫീസ് പോലുമില്ലാത്ത ചില ഏജൻസികൾ സമൂഹ മാധ്യമങ്ങളിലൂടെയാണ് യാത്രക്കാരെ വലയിലാക്കുന്നത്.യാത്രാനിരക്കിൽ  വൻവർധന വരുമ്പോഴാണ് പലരും ആകർഷമായ ഓഫാറുകൾ മുന്നോട്ടു വയ്ക്കുന്ന ഇത്തരം വ്യാജ ഏജൻസികളുടെ കെണിയിൽപെടുന്നത്.കുറഞ്ഞ നിരക്കിൽ ടിക്കറ്റു എടുക്കാമെന്ന പരസ്യത്തോടെയാണ് പല ഓൺലൈൻ സ്ഥാപനങ്ങളും യാത്രക്കാരെ ആകർഷിക്കുന്നത്.ചില ഹോട്ടലുകളിൽ സൗജന്യ താമസം ഒരുക്കാമെന്ന ഓഫാറുകളും ഇവർ മുന്നോട്ട് വയ്ക്കുന്നു.ഇവർക്ക് ക്രെഡിറ്റ് കാർഡ് വിവരങ്ങൾ കൈമാറുന്നത് സുരക്ഷിതമല്ല.ഇങ്ങിനെ ഓൺലൈൻ വഴി ടിക്കറ്റു എടുക്കുന്നവർക്ക് യാത്രയ്ക്കായി വിമാനത്താവളത്തിൽ ചെല്ലുമ്പോഴാണ് തട്ടിപ്പ് ബോധ്യമാകുകയെന്നു അംഗീകൃത ട്രാവൽ ഏജൻസികളും ചൂണ്ടി കാട്ടുന്നു.യാത്രക്കാരിൽ നിന്ന് പണം ഈടാക്കി പ്രധാന ഏജൻസികൾ വഴി ടിക്കറ്റ് എടുക്കുന്ന സബ് ഏജൻസികളുണ്ട്.ഇവർ പ്രധാന ഏജൻസിയ്ക്ക് പണം നൽകാതിരിക്കുമ്പോൾ അവർ ടിക്കറ്റ് റദ്ദാക്കുന്നു.യാത്രക്കാർക്ക് പണം തിരികെ കിട്ടണമെന്നുമില്ല.ടിക്കറ്റ് ക്യാൻസൽ ചെയ്ത് പണം തട്ടിയ സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തട്ടിപ്പിനിരയായാൽ ഉടൻതന്നെ വിവരം അറിയിക്കണമെന്ന് അധികൃതർ അറിയിച്ചു.

11 February 2025

Latest News