Tue , Mar 19 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

അടിയന്തര സാഹചര്യത്തിൽ ഇൻഷുറൻസ് പരിഗണിക്കാതെ തന്നെ ചികിത്സ നൽകണമെന്ന് സർക്കാർ നിർദ്ദേശം

അബുദാബി:ടിയന്തര സാഹചര്യത്തില്‍ ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്ക് ഇന്‍ഷൂറന്‍സ് പരിഗണിക്കാതെ ചികില്‍സ നല്‍കണം എന്ന് അബുദാബി സര്‍ക്കാറിന്റെ കര്‍ശന നിര്‍ദേശം.പണത്തിന്റെ പേരില്‍ രോഗികള്‍ക്ക് ചികില്‍സ നിഷേധിക്കാനോ,വൈകിപ്പിക്കാനോ പാടില്ലെന്നും നിര്‍ദേശത്തില്‍ പറയുന്നു.മുഴുവന്‍ സര്‍ക്കാര്‍,സ്വകാര്യ ആശുപത്രികള്‍ക്കും അയച്ച സര്‍ക്കുലറിലാണ് അബുദാബി സര്‍ക്കാറിന്റെ കര്‍ശന നിര്‍ദേശം.അടിയന്തര ഘട്ടത്തില്‍ ആശുപത്രിയില്‍ ചികില്‍സ തേടുന്നവരോട് ഉടന്‍ പണം ആവശ്യപ്പെടാനോ, ഇന്‍ഷൂറന്‍സിന്റെ പേരില്‍ ചികില്‍സ താമസിപ്പിക്കാനോ പാടില്ല. അബുദാബിയിലെ മുഴുവന്‍ ആരോഗ്യകേന്ദ്രങ്ങളും അടിയന്തര സാഹചര്യത്തിലെത്തുന്ന രോഗികളെ ഇന്‍ഷൂറന്‍സ് കവറേജ് പരിഗണിക്കാതെ പ്രവേശിപ്പിക്കാന്‍ ബാധ്യസ്ഥരാണ്.ഇന്‍ഷൂറന്‍സ് കാലാവധി തീര്‍ന്നു എന്ന പേരില്‍ അല്‍ഐനിലെ രണ്ട് ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതിന്റെ പേരില്‍ എട്ട് വയസുകാരന്‍ മകന്‍ മരിച്ചു എന്ന പിതാവിന്റെ പരാതിയില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് സര്‍ക്കാറിന്റെ നിര്‍ദേശം എന്നത് ശ്രദ്ധേയമാണ്.എന്നാല്‍,വര്‍ഷങ്ങളായി ഈ നിര്‍ദേശം അബുദാബിയില്‍ നിലവിലുണ്ടെങ്കിലും സര്‍ക്കാര്‍ ഇക്കാര്യം കര്‍ശനമാക്കുകയാണെന്ന് ആശുപത്രി വൃത്തങ്ങള്‍ പ്രതികരിച്ചു.

 

 

 

 

19 March 2024