30ാമത് രാജ്യാന്തര പുസ്തകോത്സവം ഈ മാസം ഒമ്പതു മുതല്‍ ദോഹയിൽ
ദോഹ:സാംസ്കാരിക കായിക മന്ത്രാലയം സംഘടിപ്പിക്കുന്ന 30ാമത് ദോഹ രാജ്യാന്തര പുസ്തകോത്സവം ഈ മാസം ഒമ്പതു മുതല്‍ 18 വരെ ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ നടക്കും.അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആൽഥാനിയുടെ മുഖ്യകാര്‍മികത്വത്തിലാണ് പുസ്തകമേള.രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ടതും വലുതുമായ രാജ്യാന്തര സാംസ്കാരിക പരിപാടികളിലൊന്നാണിത്.ഖത്തർ സെന്റർ ഫോർ കൾചറല്‍ ആൻഡ് ഹെറിറ്റേജ് ഇവൻറ്സിന്റെ മേല്‍നോട്ടത്തിലും സംഘാടനത്തിലുമായിരിക്കും പുസ്തകോത്സവം.രാജ്യത്ത് നടക്കുന്ന വിവിധ പരിപാടികളും അവയുടെ സമയക്രമവും വിശദമായി വിലയിരുത്തിയശേഷമാണ് പുസ്തകോത്സവത്തിെൻറ തീയതിയില്‍ മാറ്റംവരുത്തിയത്.പരിപാടികള്‍ ഒന്നിച്ചു നടക്കുന്ന സാഹചര്യം ഒഴിവാക്കിയാണ് തീയതി തീരുമാനിച്ചത്.ദേശീയ ദിനാഘോഷം,പൊതു-സ്വകാര്യ സ്കൂളുകളിലെ പരീക്ഷകള്‍,ഫിഫ ക്ലബ് ലോകകപ്പ് തുടങ്ങിയവയെല്ലാം കണക്കിലെടുത്താണ് പുസ്തകോത്സവം ജനുവരിയിലേക്ക് മാറ്റിയത്.മേളയില്‍ പങ്കെടുക്കുന്ന രാജ്യങ്ങളുടെ എണ്ണം,വിദേശ പ്രസാധകര്,അറബിക് പുസ്തകങ്ങള്‍,മറ്റ് വിദേശ ഭാഷകളിലെ പുസ്തകങ്ങള്‍,പ്രസിദ്ധീകരണശാലകള്‍,ബുക്ക് ചെയ്ത സ്റ്റാളുകളുടെ എണ്ണം എന്നിവയടക്കമുള്ള മേളയുടെ വിശദാംശങ്ങള്‍ പ്രഖ്യാപിക്കുന്നതിനായി സാംസ്കാരിക,കായിക മന്ത്രാലയം അടുത്ത ആഴ്ച വാര്‍ത്താസമ്മേളനം നടത്തും.ഖത്തറിലെയും അറബ്,വിദേശ രാജ്യങ്ങളിലെയും ചിന്തകരും സാഹിത്യകാരന്മാരും എഴുത്തുകാരും ഉള്‍പ്പെടുന്ന നിരവധി സാംസ്കാരിക പരിപാടികളും മേളയിൽ അരങ്ങേറും.അറബ്,വിദേശ രാജ്യങ്ങളും നൂറ് കണക്കിന് പ്രസാധകരും പങ്കെടുക്കും.ഔഖാഫ് ഇസ്ലാമിക കാര്യ മന്ത്രാലയം അടക്കമുള്ള മന്ത്രാലയങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും വിദ്യാഭ്യാസ മന്ത്രാലയം,ഖത്തര്‍ യൂനിവേഴ്സിറ്റി ഉള്‍പ്പടെയുള്ളവയും ഇത്തവണയും മേളയിൽ പങ്കെടുക്കും.കേരളത്തിലെ പ്രധാന പുസ്തക പ്രസിദ്ധീകരണശാലയായ ഇസ്ലാമിക് പബ്ലിഷിങ് ഹൗസ് (ഐ.പി.എച്ച്) ഇത്തവണയും മേളയിൽ പങ്കെടുക്കുന്നുണ്ട്. വർഷങ്ങളായി മേളയിലെ സ്ഥിരം സാന്നിധ്യമാണ് ഐ.പി.എച്ച്.1972ലായിരുന്നു ആദ്യപുസ്തകോത്സവം.
21 November 2024