Thu , Nov 21 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ലൈസെൻസ് ഇനിയും പുതുക്കാത്ത പ്രവാസികൾ ശ്രദ്ധിക്കുക

തിരുവനന്തപുരം:ലൈസെൻസ് കാലാവധി കഴിഞ്ഞാൽ പുതുക്കാതെ ഉപയോഗിക്കുന്നവർക്ക് ഇനി പിഴ.കാലാവധി കഴിഞ്ഞാലും ഒരുമാസം വരെ  ഉപയോഗിക്കാമെന്ന ഇളവ് ഇനി ഉണ്ടായിരിക്കുന്നതല്ല.ലൈസെൻസ് പുതുക്കിയില്ലെങ്കിൽ 1000 രൂപ പിഴ അടക്കേണ്ടിവരും.നിലവിലെ നിയമനുസരിച്ച് ലൈസൻസ് കാലാവധി കഴിഞ്ഞാൽ 5 വർഷം വരെ പിഴയടച്ചു പുതുക്കാമായിരുന്നത് ഒരു വർഷത്തേക്ക് ആക്കി ചുരുക്കി.വീണ്ടും ഡ്രൈവിംഗ് ടെസ്റ്റിന് ഹാജരാക്കുകയും വേണം.ഈ പുതിയ നിയമം ഏറ്റവും കൂടുതൽ ബാധിക്കുന്നത് പ്രവാസികളെയാണ്.എന്നാൽ,ലൈസൻസ് കാലാവധി തീരുന്നതിന് ഒരുമാസം മുൻപേ പുതുക്കാം എന്ന നിയമം മാറി ഒരു വർഷം മുൻപ് തന്നെ പുതുക്കാം എന്നായി.പുതുക്കുന്ന ലൈസെൻസ് കാലാവധി ഇനി 40 വയസ്സുവരെ മാത്രമായിരിക്കും.നിലവിൽ 3 വർഷമായിരുന്ന ട്രാൻസ്‌പോർട് വാഹന ലൈസെൻസ് കാലാവധി 5 വർഷമാക്കി.ലൈസൻസ് പുതുക്കുന്നതിന് ആവശ്യമുള്ള എല്ലാ നടപടികളും പൂർണ്ണമായും ഓൺലൈൻ വഴി ആയിരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു.

21 November 2024

Latest News