Thu , Apr 25 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

കേരളത്തെ കരകയറ്റാൻ പ്രാർത്ഥനയുമായി പ്രവാസികൾ

ദുബായ്:പ്രളയദുരിതം അനുഭവിക്കുന്നവർക്കും  പ്രിയപ്പെട്ടവർക്കുംവേണ്ടി പ്രാർത്ഥിച്ചുകൊണ്ടായിരുന്നു പ്രവാസി മലയാളികളുടെ ബലിപെരുന്നാൾ.പ്രളയക്കെടുതിയിൽ നാടും വീടും ബന്ധുജനങ്ങളും സുഹൃത്തുക്കളും ഒഴുകിപ്പോകുന്ന വാർത്തകളും ചിത്രങ്ങളും മരുഭൂമിയിലിരുന്ന് വേദനയോടെ നോക്കികാണുകയാണ് പ്രവാസികൾ.കഴിഞ്ഞ ദിവസങ്ങളിലൊന്നും നാട്ടിലേക്ക് ഫോണിൽ പോലും ബന്ധപ്പെടാൻ കഴിയാതിരുന്നത് ഏറെ പ്രയാസമുണർത്തിയിരുന്നു.എന്നാൽ നാട്ടിലേക്ക് വിളിച്ചവർക്കാകട്ടെ വേദനിപ്പിക്കുന്ന വാർത്തകളാണ് കേൾക്കാൻ ആയതും.നാട്ടിൽ നിന്നെത്തുന്ന സന്ദേശങ്ങൾക്കായി കാത്തിരിക്കുകയാണ് ഓരോ പ്രവാസിയും.ആഘോഷപ്പൊലിമ ബലി നൽകികൊണ്ട് ദുരിതപ്പെയ്ത്തിൽ ജീവൻ പൊലിഞ്ഞവർക്കും കഷ്ടത അനുഭവിച്ചു കൊണ്ടിരിക്കുന്നവർക്കും ഇരുകൈകളും ഉയർത്തി ഉള്ളുരുകി പള്ളികളിൽ പ്രാർത്ഥിച്ചുകൊണ്ടായിരുന്നു ഓരോ പ്രവാസിയുടെയും  ബലിപെരുന്നാൾ.

25 April 2024

Latest News