Fri , Apr 26 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

സൗദിയില്‍ തണുപ്പ് വീണ്ടും ശക്തമാകുന്നു

സൗദി അറേബ്യ:സൗദിയില്‍ തണുപ്പ് വീണ്ടും ശക്തമായി. രാജ്യത്തിന്റെ വടക്ക് പടിഞ്ഞാറന്‍ അതിര്‍ത്തി പ്രദേശങ്ങളിലും മധ്യ കിഴക്കന്‍ പ്രവിശ്യകളിലുമാണ് തണുപ്പ് വീണ്ടും ശക്തമായി അനുഭവപ്പെടുന്നത്.കിഴക്കന്‍ പ്രവിശ്യയില്‍ ശക്തമായ ശൈത്യത്തിനൊപ്പം ഇന്ന് തുടര്‍ച്ചയായ മഴയും ലഭിച്ചു.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തണുപ്പ് ശക്തമായി തുടരുകയാണ്.ചില ഭാഗങ്ങളില്‍ അന്തരീക്ഷ ഊഷ്മാവ് പൂജ്യം ഡിഗ്രിക്കും താഴെയാണ് അനുഭവപ്പെടുന്നത്.ഇവിടങ്ങളില്‍ നിലനില്‍ക്കുന്ന ഐസ് വീഴ്ചയ്ക്കും കുറവ് വന്നിട്ടില്ല.തബൂക്ക്,അല്‍ജൗഫ്,ഹായില്‍, സക്കാക്ക,അബഹ,അസീര്‍ തുടങ്ങിയ ഭാഗങ്ങളിലാണ് അതി ശൈത്യം തുടരുന്നത്.മധ്യ,കിഴക്കന്‍ പ്രവിശ്യകളിലും താരതമ്യേന കടുത്ത ശൈത്യമാണ് അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നത്. തലസ്ഥാന നഗരമായ റിയാദിലും സമീപ പ്രദേശങ്ങളിലും കിഴക്കന്‍ പ്രവിശ്യയുടെ അതിര്‍ത്തി പ്രദേശങ്ങളിലുമാണ് ദിവസങ്ങളായി തുടരുന്ന ശൈത്യത്തിന് കാഠിന്യമേറിയത്.ദമ്മാമിലും പരിസര പ്രദേശങ്ങളില്‍ ശൈത്യത്തിനൊപ്പം ഇന്ന് പുലര്‍ച്ച മുതല്‍ മഴയും ലഭിക്കുന്നുണ്ട്.ഇത് തണുപ്പിന് ശക്തി പകരുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. രാജ്യത്തിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങളിലാണ് തണുപ്പ് താരതമ്യേന കുറവ് അനുഭവപ്പെടുന്നത്.മക്ക,മദീന ഉള്‍പ്പെടെയുള്ള ഭാഗങ്ങില്‍ പൊടിക്കാറ്റിന് സാധ്യതയുള്ളതായും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

 

 

 

 

 

 

27 April 2024

Latest News