Tue , Jan 28 , 2025

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

യുഎഇയിൽ അടുത്ത ആഴ്ച ശക്തമായ മഴയ്ക്ക് സാധ്യത

യുഎഇ:യുഎഇയിൽ അടുത്തയാഴ്ച കനത്ത മഴക്ക് സാധ്യത. രാജ്യത്തിന്റെ എല്ലാ മേഖലകളിലും മഴ പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.തീരപ്രദേശങ്ങളിലും വടക്കു കിഴക്കൻ എമിറേറ്റുകളിലും പരമാവധി ജാഗ്രത വേണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.തീരദേശ,പർവത മേഖലകളിൽ മഴക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്.ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. കടലിൽ ആറടി ഉയരത്തിൽ വരെ തിരകൾ രൂപപ്പെടാമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.കടൽത്തീരത്തു നിന്നും മലയോര മേഖലകളിൽ നിന്നും വിട്ടുനിൽക്കണമെന്നാണ് നിർദേശം.വാദികൾക്കു കുറുകെ കടക്കാതിരിക്കാൻ ജാഗ്രത പുലർത്തണം.യുഎഇയിലും ഒമാനിലും കഴിഞ്ഞ ദിവസം ശക്തമായ മഴ ലഭിച്ചിരുന്നു.താഴ്ന്ന മേഖലകൾ പലതും വെള്ളത്തിലായതു മൂലം ജനജീവിതം പ്രയാസപ്പെടുന്ന സാഹചര്യം ഉണ്ടായി.ദുബൈ,അബുദാബി,ഷാർജ എമിറേറ്റുകളിൽ പകൽ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു.വടക്കൻ എമിറേറ്റുകളിൽ നേരിയ തോതിൽ മഴ പെയ്തു.റാസൽഖൈമ ജബൽ അൽ ജൈസ് മലനിരകളിൽ കുറഞ്ഞ താപനിലയാണ് രേഖപ്പെടുത്തിയത്.

 

28 January 2025

Latest News