Fri , Apr 19 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

യുഎഇയിൽ തണുപ്പ് കൂടുന്നു

ദുബായ്:യുഎഇയിൽ 22 മുതൽ തണുപ്പ് കൂടുമെന്ന് കാലാവസ്ഥാ നിരീക്ഷകർ.12 ഡിഗ്രി സെൽഷ്യസ് മുതൽ 25 വരെയായിരിക്കും താപനില.ജനുവരി ആകുമ്പോഴേക്കും മരുഭൂമിയിലും പർവതമേഖലകളിലും താപനില 5 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്നേക്കാമെന്ന് ഷാർജയിലെ ജ്യോതിശാസ്ത്രജ്ഞനും കാലാവസ്ഥാ നിരീക്ഷകനുമായ ഇബ്രാഹിം അൽ ജർവാൻ പറഞ്ഞു.26ന് സൂര്യഗ്രഹണം ദൃശ്യമാകും.അതേസമയം,രാജ്യത്തിന്റെ വിവിധ മേഖലകളിൽ ഇന്നലെ നേരിയതോതിൽ മഴപെയ്തു.

പൊതുവെ മൂടിക്കെട്ടിയ അന്തരീക്ഷമാണ്.കടൽ പ്രക്ഷുബ്ധം. അബുദാബി,ദുബായ്,ഷാർജ,അജ്മാൻ,ഫുജൈറ, റാസൽഖൈമ,ഉമ്മുൽഖുവൈൻ,റാസൽഖൈമ ജബൽ ജൈസ് മലനിരകളിൽ എന്നിവിടങ്ങളിൽ മഴചാറി.തീരദേശങ്ങളിലും പർവതമേഖലകളിലും തണുപ്പുകൂടുതലാണ്.ബുധൻ രാത്രിയിലും സാമാന്യം ഭേദപ്പെട്ട മഴയുണ്ടായി.ഫുജൈറ അൽ ബിദിയ,തൌബാൻ,വടക്കൻ മലയോര മേഖലയായ അൽജീർ,ഖോർ ഖോർ,ഷാം എന്നിവിടങ്ങളിൽ മഴ ശക്തമായിരുന്നു.

19 April 2024

Latest News