Sat , Apr 20 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

സ്വതന്ത്ര മേഖലയിലെ സംയുക്ത ഖനനം പുനരാരംഭിനൊരുങ്ങി കുവൈത്തും സൗദിയും

കുവൈത്ത്:സ്വതന്ത്ര മേഖലയിലെ സംയുക്ത ഖനനം പുനരാരംഭിക്കാൻ കുവൈത്തും സൗദി അറേബ്യയും കരാറിലെത്തി.ന്യൂട്രൽ സോൺ എന്നറിയപ്പെടുന്ന ഖഫ്ജിയിലെയും വഫറയിലെയും എണ്ണപ്പാടങ്ങളിൽ സംയുക്തമായി എണ്ണ ഉത്പാദനം നടത്താനാണ് ഇരു രാജ്യങ്ങളും കരാറിലെത്തിയത്.ചൊവ്വാഴ്ച കുവൈത്തിലെത്തിയ സൗദി ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ ആലു സഊദും കുവൈത്ത് വിദേശകാര്യ മന്ത്രി ഡോ.അഹ്മദ് നാസർ അൽ മുഹമ്മദ് അസ്വബാഹുമാണ് കരാറിൽ ഒപ്പിട്ടത്.കുവൈത്ത് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്വബാഹ്,കുവൈത്ത് എണ്ണ മന്ത്രി ഡോ.ഖാലിദ് അൽ ഫാദിൽ, ഉപവിദേശകാര്യ മന്ത്രി ഖാലിദ് അൽ ജാറുല്ല,സൗദി അംബാസഡർ സുൽത്താൻ ബിൻ സഅദ് ആലു സഊദ് ഉൾപ്പെടെ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള സാഹോദര്യ ബന്ധം ശക്തമാകാൻ സംയുക്ത പദ്ധതി സഹായിക്കുമെന്ന് ഇരു വിഭാഗവും അഭിപ്രായപ്പെട്ടു.നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സംയുക്ത എണ്ണ ഖനനം പുനരാരംഭിക്കാന്‍ ഒരുങ്ങുന്നത്.ഉടമസ്ഥാവകാശം ഉൾപ്പെടെയുള്ള ബന്ധപ്പെട്ട തർക്കങ്ങളെ തുടർന്ന് 2014 ഒക്ടോബറിലാണ് ന്യൂട്രൽ സോണിലെ സംയുക്ത ഖനനം നിർത്തിയത്. കുവൈത്ത്,സൗദി അതിർത്തിക്കിടയിൽ 5770 ചതുരശ്ര കിലോമീറ്റർ ഭാഗമാണ് ന്യൂട്രൽ സോൺ ആയി കണക്കാക്കുന്നത്.

 

 

 

 

 

 

 

 

20 April 2024