Wed , Sep 27 , 2023

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ഇന്ത്യൻ പ്രധാനമന്ത്രി നാളെ സൗദി സന്ദർശിക്കും

സൗദി അറേബ്യ:ഗോള നിക്ഷേപ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനും വിവിധ കരാറുകള്‍ ഒപ്പുവെക്കുന്നതിനും വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ സൗദിയിൽ എത്തും.ചൊവ്വാഴ്ച സൗദി ഭരണാധികാരി സല്‍മാന്‍ രാജാവുമായും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായും കൂടിക്കാഴ്ച നടത്തിയ ശേഷം സൗദിയിലെ നിക്ഷേപ സാധ്യത പരിചയപ്പെടുത്തുന്ന ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഇനീഷ്യേറ്റീവിന്റെ മൂന്നാം എഡിഷന് തുടക്കം കുറിക്കുകയും ചെയ്യും.മൂന്നു ദിവസങ്ങളിലായി നടക്കുന്ന ആഗോള നിക്ഷേപക സമ്മേളനത്തിന്റെ ഒന്നാം ദിവസത്തിൽ പ്രധാനമന്ത്രിയും പങ്കെടുക്കും.ചൊവ്വാഴ്ച രാത്രി തന്നെ പ്രധാനമന്ത്രി മടങ്ങും.

നിക്ഷേപ ഉച്ചകോടിയില്‍ മുപ്പത് രാജ്യങ്ങളില്‍ നിന്നായി മുന്നൂറോളം ബിസിനസ് പ്രമുഖരും ആറായിരം ചെറുകിട വന്‍കിട നിക്ഷേപകരും സമ്മേളനത്തില്‍ പങ്കെടുക്കും.സൗദി പങ്കാളിത്തത്തോടെ മഹാരാഷ്ട്രയില്‍ ഒരുങ്ങാനിരിക്കുന്ന ഓയിൽ റിഫൈനറിയുടെ തുടര്‍ നടപടിക്കുള്ള കരാറിലും പ്രധാനമന്ത്രി സമ്മേളന വേദിയില്‍ ഒപ്പു വെക്കുന്നതിനോടൊപ്പം 'റുപിയാ കാർഡിന്റെ' ഔദ്യോഗിക പ്രകാശനവും നിർവഹിക്കും.ലുലു ഗ്രൂപ്പും റിലയന്‍സും ഉള്‍പ്പെടെ പന്ത്രണ്ട് വന്‍കിട കമ്പനികളുടെ പങ്കാളിത്തം സമ്മേളനത്തിലുടനീളം ഉണ്ടായിരിക്കും എന്നാണ് റിപ്പോർട്ട്.ആഗോള ബിസിനസിലെ സജീവ വിഷയങ്ങളെക്കുറിച്ച് ലുലു ഗ്രൂപ് ചെയര്‍മാന്‍ എംഎ യൂസുഫലിയടക്കമുള്ള പ്രമുഖര്‍ സമ്മേളനത്തില്‍ സംസാരിക്കും.

27 September 2023

Latest News