Thu , Nov 21 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ജി.സി.സി ഉച്ചകോടിയില്‍ പങ്കെടുക്കാനൊരുങ്ങി കുവൈത്ത് അമീർ

കുവൈറ്റ്:റിയാദിൽ നടക്കുന്ന 40ാമത് ജി.സി.സി ഉച്ചകോടിയില്‍ കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് പങ്കെടുക്കും.ചൊവ്വാഴ്ച കാലത്ത് അദ്ദേഹം സൗദിയിലേക്ക് യാത്രതിരിക്കും.സൗദി സഖ്യരാജ്യങ്ങൾ ഖത്തറിനെതിരെ ഏർപ്പെടുത്തിയ ഉപരോധത്തിനു ശേഷം മൂന്നാമത്തെ ജി.സി.സി വാർഷിക ഉച്ചകോടിയാണ് ചൊവാഴ്ച റിയാദിൽ നടക്കാനിരിക്കുന്നത്. സൗദി സഖ്യരാജ്യങ്ങളും ഖത്തറും തമ്മിൽ നിലനിൽക്കുന്ന പ്രശ്നം പരിഹാരത്തോടടുക്കുന്ന നിർണായക സമ്മേളനമായതിനാലാണ് ആരോഗ്യസ്ഥിതി പരിഗണിക്കാതെ അമീർ ഉച്ചകോടിയിൽ പങ്കെടുക്കുന്നത്.കാവൽ മന്ത്രിസഭയിലെ ആഭ്യന്തരമന്ത്രി അനസ് അല്‍ സാലിഹ്,ആരോഗ്യമന്ത്രി ഡോ.ബാസില്‍ അസ്സബാഹ്,സാമ്പത്തികകാര്യ മന്ത്രി മറിയം അല്‍ അഖീല്‍ എന്നിവരും ജി.സി.സി ഉച്ചകോടിക്കുള്ള കുവൈത്ത് സംഘത്തിലുണ്ടെന്നാണ് വിവരം.ഖത്തർ വിഷയത്തിൽ മധ്യസ്ഥ ചർച്ചകൾക്ക്‌ നേതൃത്വം നൽകുന്ന കുവൈത്ത്‌ അമീറിന്റെ സാന്നിധ്യം നിർണായകമാണ്.തിങ്കളാഴ്ച റിയാദിൽ നടന്ന അജണ്ട രൂപവത്കരണ യോഗത്തിൽ കുവൈത്ത് ഉപവിദേശകാര്യ മന്ത്രി ഖാലിദ്‌ ജാറല്ല പങ്കെടുത്തു.ഖത്തർ വിഷയത്തിൽ പ്രശ്നപരിഹാരത്തിലേക്കുള്ള നിർണായക ചുവടുവെപ്പായി റിയാദ് ഉച്ചകോടി മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.ഉച്ചകോടിക്ക് മുന്നോടിയായി സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസും ജി.സി.സി ജനറല്‍ സെക്രട്ടറി ഡോ.അബ്ദുൽ ലത്തീഫ് അല്‍ സയാനി എന്നിവരും കഴിഞ്ഞ ദിവസം പ്രത്യേക കൂടിക്കാഴ്ച നടത്തി.

 

 

 

21 November 2024

Latest News