Fri , Apr 19 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

പാൻ-ആധാർ കാർഡ് ബന്ധിപ്പിക്കലിന് ഇനി ആശങ്ക വേണ്ടെന്ന് പ്രവാസി ബന്ധു വെൽഫെയർ ട്രസ്റ്റ്

ദുബായ്:പ്രവാസികൾ പാൻകാർഡും ആധാർകാർഡും തമ്മിൽ ബന്ധിപ്പിക്കേണ്ട അടിയന്തര സാഹചര്യമില്ലെന്നു പ്രവാസി ബന്ധു വെൽഫെയർ ട്രസ്റ്റ് ചെയർമാൻ കെ.വി ഷംസുദ്ദീൻ വ്യക്തമാക്കി.കേന്ദ്രസർക്കാരിന്റെ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ടു നേടിയ രേഖകളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.തങ്ങൾ വിദേശത്താണ് എന്ന കാര്യം പ്രവാസികൾ ബാങ്കുകളെ അറിയിക്കണം.ആധാർ കാർഡ് പ്രവാസികൾക്കും നൽകി തുടങ്ങിയിട്ടുണ്ട്.എന്നാൽ തുടർച്ചയായി 183 ദിവസം നാട്ടിൽ നിൽക്കുന്നവർക്കെ ഇതു ലഭിക്കൂ. ആധാറും പാൻകാർഡുമുള്ള പ്രവാസികൾക്ക് ഓൺലൈനിലൂടെ അത് എളുപ്പത്തിൽ ബന്ധിപ്പിക്കാം. എന്നാൽ ഇക്കാര്യത്തിൽ നിർബന്ധമില്ല.റവന്യു വകുപ്പിലെയും ഇന്ത്യൻ എംബസിയിലെയും ഉദ്യോഗസ്ഥർ ഇക്കാര്യം നേരത്തേ വ്യക്തമാക്കിയിട്ടുണ്ടെന്നും ഷംസുദ്ദീൻ വ്യക്തമാക്കി.ബന്ധിപ്പിക്കാൻ താൽപര്യമില്ലാത്തവരും ബാങ്കിൽ വിവരം അറിയിക്കണം.ആദായ നികുതി നിയമത്തിന്റെ 139 എഎ വ്യവസ്ഥ പ്രവാസികൾക്കു ബാധകമല്ലെന്ന മറുപടിയിൽ നിന്ന് ഇക്കാര്യം വ്യക്തമാണെന്നും ആശങ്കകൾ അസ്ഥാനത്താണെന്നും അദ്ദേഹം പറഞ്ഞു.

20 April 2024