Tue , Feb 11 , 2025

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

പ്രവാസികളുടെ ഡിവിഡന്റ് പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം

തിരുവനന്തപുരം:കേരള പ്രവാസി ക്ഷേമ ബോർഡിൻറെ പ്രവാസി ഡിവിഡന്റ് പദ്ധതിയുടെ കരട് സ്കീം മന്ത്രിസഭ അംഗീകരിച്ചു.വിദേശത്തു ജോലിചെയ്യുന്നവരോ തിരിച്ചുവന്ന ശേഷം കേരളത്തിലോ മറ്റേതെങ്കിലും സംസ്ഥാനത്തോ സ്ഥിരതാമസമാക്കിയവരോ ആയ എല്ലാ കേരളീയർക്കും പദ്ധതിയിൽ അംഗമാകാവുന്നതാണ്.പ്രവാസികളിൽ നിന്ന് സ്വീകരിക്കുന്ന നിക്ഷേപം സർക്കാർ നിശ്ചയിക്കുന്ന ഏജൻസികൾക്ക് നൽകി കേരളത്തിന്റെ വികസനത്തിന് പ്രയോജനപ്പെടുത്തുന്ന തരത്തിലാണ് പദ്ധതി ലക്ഷ്യമാക്കുന്നത്.

ഏജൻസികൾ നൽകുന്ന തുകയും സർക്കാർ വിഹിതവും ചേർത്തായിരിക്കും ഗുണഭോക്താക്കൾക്ക് 10% ഡിവിഡന്റ് നൽകുക.ഏറ്റവും കുറഞ്ഞ നിക്ഷേപ തുക മൂന്നു ലക്ഷം രൂപയും കൂടിയ തുക 51 ലക്ഷം രൂപയുമാണ്.ആദ്യ മൂന്നു വർഷം ഡിവിഡന്റ് ലഭിക്കുന്നതല്ല.എന്നാൽ മൂന്നു വർഷം പൂർത്തിയാകുന്ന തിയ്യതി മുതൽ 10% നിരക്കിൽ മാസം തോറും ഡിവിഡന്റ് ലഭിക്കുന്നതായിരിക്കും.തൊഴിൽ ഉടമകൾക്കും സംരംഭകർക്കും അവരുടെ പ്രവാസി തൊഴിലാളികൾക്ക് വേണ്ടിയും നിക്ഷേപം നടത്താവുന്നതാണ്.പക്ഷെ ഡിവിഡന്റിനുള്ള അർഹത തൊഴിലാളികൾക്ക് മാത്രമായിരിക്കും.അംഗത്തിന്റെ ജീവിതകാലം മുഴുവൻ ഡിവിഡന്റിനു അർഹതയുണ്ടാകും.അംഗം മരിച്ചാൽ ഭാര്യയ്‌ക്കോ ഭർത്താവിനോ ജീവിതകാലം മുഴുവൻ ഡിവിഡന്റ് ലഭിക്കും.

11 February 2025

Latest News