Thu , Apr 10 , 2025

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

അബുദാബിയിൽ ആഘോഷങ്ങൾക്കും അലങ്കാരങ്ങൾക്കും പരിധി ഏർപ്പെടുത്തുന്നു

അബുദാബി:യുഎഇ ദേശീയദിനാഘോഷ ഭാഗമായുള്ള വാഹനാലങ്കാരവും ആഘോഷവും പരിധി ലംഘിച്ചാൽ കടുത്ത നടപടിയുണ്ടാകുമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പു നൽകി. രാജ്യത്തിന്റെ ആഘോഷത്തിൽ സ്വദേശികളോടൊപ്പം വിദേശികൾക്കും പങ്കുചേരാനുള്ള അവസരമുണ്ട്.ദുബായിൽ വർണാഭമായ പരിപാടികൾ എന്നാൽ ഇതിന്റെ പേരിൽ നിയമം ലംഘിക്കാൻ ആരെയും അനുവദിക്കില്ലെന്നും ആഘോഷം അതിരുകടക്കരുതെന്നും അബുദാബി പൊലീസിലെ സെൻട്രൽ പെട്രോൾസ് ഡയറക്ടറേറ്റ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് ദാഹി അൽ ഹുമൈരി പറഞ്ഞു.വാഹനം അലങ്കരിക്കാൻ അനുമതി ഈ മാസം 25 മുതൽ ഡിസംബർ 6 വരെ നൽകിയിട്ടുണ്ട്.ഗതാഗത നിയമം പാലിച്ചു മാത്രമേ ഇത്തരം വാഹനങ്ങൾ റോഡിലിറക്കാവൂ. നിയമലംഘകരെ കണ്ടെത്താൻ അബുദാബി,അൽഐൻ,അൽദഫ്റ എന്നീ മേഖലകളിൽ പ്രത്യേക പരിശോധന ഉണ്ടായിരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.അശ്രദ്ധയോടെ വാഹനമോടിച്ച് അപകടമുണ്ടാക്കുന്നവർക്കു 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുമായിരിക്കും ശിക്ഷയെന്നും ഓർമിപ്പിച്ചു.ഇതേസമയം ഫുജൈറ,അജ്മാൻ എമിറേറ്റുകളിൽ 28 മുതൽ ഡിസംബർ വരെ മാത്രമേ വാഹനം അലങ്കരിക്കാൻ പാടുള്ളൂ.ഔദ്യോഗിക റാലികൾ മാത്രമേ പൊതു റോഡുകളിൽ പാടുള്ളൂ എന്നും അധികൃതർ അറിയിച്ചു.

 

 

 

10 April 2025

Latest News