Tue , Sep 26 , 2023

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

സന്ദർശക വിസയിൽ എത്തുന്നവർക്ക് ഇനി ജോലിയില്ല

മസ്കറ്റ്:മാനിൽ സന്ദർശക വിസയിൽ എത്തുന്നവർ മുഴുവൻ തൊഴിൽ തട്ടിപ്പിനിരയാകുന്നതായി നോർക്ക റൂട്ട്സ്.ജോലി കിട്ടുമെന്ന വാഗ്‌ദനത്തിൽ കുടുങ്ങി വിസിറ്റ് വിസയിൽ ഒമാനിലെത്തിക്കുകയും എന്നാൽ പിന്നീട് വഞ്ചിക്കപ്പെടുന്നവരുടെയും എണ്ണം വർധിക്കുന്നതായി നോർക്ക റൂട്സ് ചൊവ്വാഴ്ച്ച പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു.വൻ തുകയാണ് ഇത്തരത്തിൽ സന്ദർശക വിസ നൽകുന്ന കേരളത്തിലെ ട്രാവൽ ഏജൻസികൾ കൈപ്പറ്റുന്നത്.സോഷ്യൽ മീഡിയകളിലും മറ്റും പരസ്യങ്ങൾ നൽകിയാണ് ഇത്തരക്കാർ ഇരകളെ വലയിൽ വീഴ്ത്തുന്നത്.ലക്ഷങ്ങൾ കൈപ്പറ്റിയ ശേഷം സന്ദർശക വിസയിൽ ഒമാനിലെത്തിക്കുകയും ചതിയിൽ കുടുക്കുകയുമാണ് ചെയ്യുന്നത്.ഇത്തരം വിസകളും നിരക്കും താരതമേന്യ കുറവാണ്.സന്ദർശക വിസയുടെ ആധികാരികതയെ ചോദ്യം ചെയ്യുന്നവരോട് ഇത് താത്കാലിക വിസ മാത്രമാണെന്നും ഒമാനിലെത്തിയാൽ കമ്പനി പുതിയ വിസ അടിച്ചു തരുമെന്നുമാണ് വിശ്വസിപ്പിക്കുന്നത്.

മൂഹ മാധ്യമങ്ങളിൽ വരുന്ന തൊഴിൽ പരസ്യങ്ങളുടെ ആധികാരികത നോർക്ക അടക്കമുള്ളവരിൽ നിന്ന് ഉറപ്പ് വരുത്തുകയും തൊഴിൽ വിസയാണെന്നു ഉറപ്പുവരുത്തുകയും ചെയ്യണമെന്ന് ഈ മേഖലയിലെ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.ഏജന്റുമാർ നൽകുന്ന വിസ പരിശോധിക്കുകയും സന്ദർശക വിസയാണെങ്കിൽ യാത്ര ഒഴിവാക്കുകയോ ചെയ്യണം.തൊഴിൽ വിസക്ക് തൊഴിൽ കരാർ അടക്കമുള്ള അനുബന്ധ രേഖകൾ ഉണ്ടായിരിക്കണമെന്നും അധികൃതർ പറഞ്ഞു.

26 September 2023

Latest News