Wed , Dec 11 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

അനധികൃത പണമയക്കലിനെതിരെ നിരീക്ഷണവുമായി ഒമാൻ

മസ്കറ്റ്:വി​ദേ​ശ​തൊ​ഴി​ലാ​ളി​ക​ൾ സ്വ​ദേ​ശ​ത്തേ​ക്ക്​ പ​ണ​മ​യ​ക്കു​ന്ന​ത്​ ക​ർ​ക്ക​ശ​മാ​യി നി​രീ​ക്ഷി​ക്കാ​ൻ ഒരുങ്ങി ഒമാൻ.താ​മ​സ-​കു​ടി​യേ​റ്റ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച്​ താ​മ​സി​ക്കു​ന്ന വി​ദേ​ശി​ക​ൾ രാ​ജ്യ​ത്തി​ന്​ പു​റ​ത്തേക്ക് അനധികൃതമായി പണമയയ്ക്കുന്നത് തടയുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്.ഒമാൻ സെൻട്രൽ ബാങ്കിന്റെ സഹായത്തോടെ മാനവ വിഭവശേഷി മന്ത്രാലയം പ്രത്യേക കമ്മറ്റി രൂപവത്കരിച്ചിട്ടുണ്ട്.അ​ന​ധി​കൃ​ത​മാ​യി താ​മ​സി​ക്കു​ന്ന വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ൾ ഒ​മാ​ൻ വി​സ​യു​ള്ള ബ​ന്ധു​ക്ക​ളു​ടെ​യോ സു​ഹൃ​ത്തു​ക്ക​ളു​ടെ​യോ സ​ഹാ​യ​ത്തോ​ടെ​യാ​ണ്​ സ്വ​ദേ​ശ​ങ്ങ​ളി​ലേ​ക്ക്​ പ​ണ​മ​യ​ക്കു​ന്ന​ത്. ഇ​ത്ത​രം പ​ണ​മ​യ​ക്ക​ൽ അ​ന​ധി​കൃ​ത ഇ​ട​പാ​ടാ​യാ​ണ്​ പ​രി​ഗ​ണി​ക്കു​ക​യെ​ന്ന്​ മാ​ന​വ വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യ​ത്തി​ലെ ലേ​ബ​ർ വെ​ൽ​ഫെ​യ​ർ വി​ഭാ​ഗം ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ സാ​ലിം അ​ൽ ബാ​ദി പ​റ​ഞ്ഞു.തൊ​ഴി​ൽ നി​യ​മ​ലം​ഘ​ന​ത്തി​ന്​ ക​ഴി​ഞ്ഞ​വ​ർ​ഷം 24,396 വി​ദേ​ശി​ക​ളാ​ണ്​ പി​ടി​യി​ലാ​യ​ത്.ഇ​തി​ൽ 9731 പേരും പിടിയിലായത് മസ്‌ക്കറ്റ് ഗവർണേറ്റിൽ നിന്നാണ്.11,921 വി​ദേ​ശി​ക​ളെ ക​ഴി​ഞ്ഞ​വ​ർ​ഷം നാ​ടു​ക​ട​ത്തി​യി​രു​ന്നു.എന്നാൽ ഇത്തവണ അറസ്റ്റിലായവരുടെയും നാടുകടത്തിയവരുടെയും എണ്ണം മുൻവർഷത്തെ അപേക്ഷിച്ച് വളരെ കുറവാണ്.എ​ന്നി​രു​ന്നാ​ലും മ​ന്ത്രാ​ല​യ​വും ഒ​മാ​ൻ സെ​ൻ​ട്ര​ൽ ബാ​ങ്കും ഈ വി​ഷ​യ​ത്തി​ൽ കൂ​ടു​ത​ൽ ജാ​ഗ്ര​ത പാ​ലി​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ്.ഇ​തി​​ന്റെ ഭാ​ഗ​മാ​യാ​ണ്​ പു​തി​യ ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ച്ച​തെ​ന്നും സാലിം അൽ ഖാദി പറഞ്ഞു.തൊ​ഴി​ൽ നി​യ​മ​ലം​ഘ​ക​രെ ക​ണ്ടെ​ത്താ​ൻ രാ​ജ്യ​ത്ത്​ പ​രി​ശോ​ധ​ന ക​ർ​ക്ക​ശ​മാ​ക്കി​യ​താ​യും അദ്ദേഹം അറിയിച്ചു.

11 December 2024

Latest News