Fri , Sep 25 , 2020

കൊല്ലം പ്രവാസി അസ്സോസിയേഷന്‍ ഓണാഘോഷം സംഘടിപ്പിച്ചു . | ഗ്രൂപ്പിൽ നടക്കുന്ന മറ്റു സംഘടനെയെയോ കൂട്ടായ്മയയെ കുറിച്ചോ ഉള്ള ചർച്ചകളിൽ രേഖപ്പെടുത്തുന്ന അഭിപ്രായം പറയുന്ന വ്യക്‌തികളുടെ ഉത്തരവാദിത്വം മാത്രമാണ്....BKSF | കുറ്റിപ്പുറം എംഇഎസ് എൻജിനീയറിങ് കോളേജ് അലുംനി അസോസിയേഷൻറെ ബഹ്റൈൻ ചാപ്റ്റർ രൂപീകൃതമായി. | സാം സാമുവേലിന്റെ കുടുംബത്തിന് സീറോ മലബാർ സോസൈറ്റി സഹായധനം കൈമാറി | പാൻ ബഹറിൻ ഓണാഘോഷതോടനുബന്ധിച്ചു നിർധന കുടുംബത്തിന് ഒരു ഭവനം ഓണ സമ്മാനമായി നൽകി. | മനുഷ്യനെയും മനുഷ്യ ജീവിതത്തെയും ഉൾകൊള്ളാൻ സംഘടനകൾക്ക് സാധിക്കണം. കെ പി ആർ | പ്രവാസ ലോകത്ത് നിന്നും മാപ്പിളപ്പാട്ടുകൾക്ക് ഒരു പുനർജന്മം. | സോഷ്യൽ മീഡിയയിൽ വൈറലായി 'ചൈത്രം | വിസ കാലാവധി തീരുന്ന 35 പേരെ അടിയന്തിരമായി ബഹറൈനിൽ എത്തിക്കാനുള്ള ശ്രമങ്ങൾ വിജയം കണ്ടു . | സീറോ മലബാർ സോസൈറ്റി ഓണം ആഘോഷിച്ചു |

ഇന്ത്യ ഫെസ്റ്റ് ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ ഉദ്ഘാടനം ചെയ്തു

അബുദാബി:നപങ്കാളിത്തംകൊണ്ട് അബുദാബി ഇന്ത്യാ ഫെസ്റ്റ് സീസൺ 2019 ശ്രദ്ധേയമായി.കഴിഞ്ഞവർഷത്തിൽനിന്ന് വ്യത്യസ്തമായി സെന്ററിന് പുറത്തുള്ള വിശാലമായ മൈതാനത്താണ് ഫെസ്റ്റ് നടന്നത്.ആദ്യദിനത്തിൽ പിന്നണിഗായകൻ ഹരിശങ്കറും സംഘവും അവതരിപ്പിച്ച സംഗീതനിശ അരങ്ങേറി.അബുദാബിയിലെ വിവിധ ഭക്ഷണശാലകളുടെയും സംഘടനകളുടെയും സ്റ്റാളുകളിൽ ഒരുക്കിയ ഭക്ഷണവിഭവങ്ങൾ ആസ്വദിച്ചുകൊണ്ട് പരിപാടികൾ കാണാനുള്ള അവസരമായി ഫെസ്റ്റ്.ഇതിനുപുറമെ വാണിജ്യ വ്യവസായ സ്ഥാപനങ്ങളുടെ സ്റ്റാളുകൾ,പുസ്തകമേള,വസ്ത്ര-ആഭരണ പ്രദർശനം എന്നിവയെല്ലാം ഫെസ്റ്റിനെ വേറിട്ടതാക്കി.പാരീസ് ലക്ഷ്മി,രാജ് കലേഷ്,രാജ് മൂർത്തി എന്നിവരുടെ കലാപ്രകടനങ്ങളാണ് രണ്ടാംദിനം അരങ്ങേറിയത്.വൈകീട്ട് അഞ്ച് മുതൽ രാത്രി 12 മണിവരെ നടക്കുന്ന ഫെസ്റ്റിന്റെ പ്രവേശന ടിക്കറ്റിന് പത്ത് ദിർഹമാണ് വില.ഈ കൂപ്പൺ നറുക്കിട്ടെടുത്ത് വിജയികളാവുന്നവർക്ക് റിനോ ഡസ്റ്റർ കാറടക്കം ഇരുപതോളം സമ്മാനങ്ങളാണ് നൽകുന്നത്.ഫെസ്റ്റിന്റെ ഉദ്ഘാടനം യു.എ.ഇ. ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ നിർവഹിച്ചു. പ്രസിഡന്റ് ഡി. നടരാജൻ അധ്യക്ഷത വഹിച്ചു.സാമൂഹ്യവികസന വകുപ്പ് മേധാവി സാലിഹ് അലി അൽ മാസ്മി,വിനോദ് നമ്പ്യാർ,വിനീഷ് ബാബു,ഫ്രെഡറിക്,രാജ അബ്ദുൽ ഖാദർ എന്നിവർ സംബന്ധിച്ചു.

 

 

 

 

25 September 2020

Latest News