Tue , Dec 03 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ഖത്തറിൽ ദേശിയ മേൽവിലാസം വരുന്നു

ദോഹ:ദേശീയ മേല്‍വിലാസ നിയമം നടപ്പിലാക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എല്ലാ മേഖലയിലും ഇലക്ട്രോണിക് സംവിധാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഡിസ്‌ക്രിപ്റ്റീവ് അഡ്രസ് സംവിധാനത്തില്‍ നിന്ന് ഡിജിറ്റല്‍ അഡ്രസ് സംവിധാനത്തിലേക്കു മാറുന്നത്.പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും മെത്രാഷ് 2 ആപ്പ് വഴിയോ ആഭ്യന്തര മന്ത്രാലയത്തിന്റെ സര്‍വീസ് സെന്ററുകള്‍ വഴിയോ തങ്ങളുടെ നിലവിലുള്ള പൂര്‍ണ വിലാസം രജിസ്റ്റര്‍ ചെയ്യാം.രജിസ്ട്രേഷനു വേണ്ടി പ്രത്യേക ഓഫിസ് സംവിധാനം പ്രവര്‍ത്തിക്കും.ഉനൈസ സര്‍വീസ് സെന്റര്‍ ആസ്ഥാനമായി ആയിരിക്കും നാഷനല്‍ അഡ്രസ് വിഭാഗം പ്രവര്‍ത്തിക്കുകയെന്ന് ബന്ധപ്പെട്ട വകുപ്പ് മേധാവി ലഫ്റ്റനന്റ് കേണല്‍ ഡോ. അബ്ദുല്ല സെയ്ദ് അല്‍ സാഹ്ലി പറഞ്ഞു.വിലാസം രജിസ്റ്റര്‍ ചെയ്യുന്ന പ്രക്രിയ വളരെ ലളിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി. പൗരന്മാര്‍ക്കോ പ്രവാസികള്‍ക്കോ അവരുടെ നിയമപരമായ പ്രതിനിധികള്‍ക്കോ ലളിതമായ ഒരു ഫോം ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യാം.താമസിക്കുന്ന സ്ഥലത്തിന്റെ വിലാസം,ഫിക്സഡ് ടെലിഫോണ്‍ നമ്പര്‍,മൊബൈല്‍ നമ്പര്‍,ഇമെയില്‍,തൊഴിലുടമയുടെ വിലാസം,ഫിക്സഡ് ടെലിഫോണ്‍ നമ്പര്‍,മൊബൈല്‍ നമ്പര്‍,ഇമെയില്‍, തൊഴിലുടമയുടെ വിലാസം, പ്രവാസിയാണെങ്കില്‍ നാട്ടിലെ വിലാസം എന്നിവയാണ് രജിസ്ട്രേഷന്‍ ഫോമില്‍ പൂരിപ്പിച്ചു നല്‍കേണ്ടത്.പ്രായപൂര്‍ത്തിയാകാത്തവരുടെ വിലാസം രക്ഷിതാവാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഔദ്യോഗിക രജിസ്ട്രേഷന്‍ പ്രക്രിയ ആരംഭിച്ച് ആറ് മാസത്തിനകം രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ദേശീയ മേല്‍വിലാസ നയത്തിലെ ആറാം വകുപ്പ് പ്രകാരം ശിക്ഷിക്കപ്പെടുമെന്ന് ലഫ്റ്റനന്റ് കേണല്‍ സെയ്ദ് അല്‍ സാഹ്ലി മുന്നറിയിപ്പ് നല്‍കേണ്ടത്.

 

 

3 December 2024

Latest News