Tue , Nov 29 , 2022

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ജികെപിഎ കുവൈത്ത്‌ കിറ്റ്‌ വിതരണം അന്തിമഘട്ടത്തിൽ

കോവിഡ്‌-19 പശ്ചാത്തലാത്തിൽ ജോലി നഷ്ടമായവർക്കും ഭക്ഷണ സാധനങ്ങൾ അത്യാവശ്യമുള്ളവർക്കും ആയി ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ കുവൈത്ത്‌ ചാപ്റ്റർ ആരംഭിച്ച ഭക്ഷണകിറ്റ്‌ വിതരണം അന്തിമഘട്ടത്തിൽ എത്തിയതായ്‌ ഹെൽപ്‌ഡെസ്ക്‌ കോർഡിനേറ്റർ മുബാറക്ക്‌ കാമ്പ്രത്ത്‌ അറിയിച്ചു. ഗൂഗിൾ ഫോം വഴി വളരെ അത്യാവശ്യമുള്ളവരെ കണ്ടെത്തി കഴിഞ്ഞ ഒന്നര മാസമായ്‌ 40 പേരടങ്ങുന്ന ഹെൽപ്‌ ഡെസ്‌ക് ടീം 925 ഓളം കിറ്റുകൾ വിതരണം ചെയ്തു. രെജിസ്റ്റർ ചെയ്തവരിൽ ഇനിയും 200 ഓളം പേർക്ക്‌ കിറ്റുകൾ നൽകാൻ ഉണ്ടെങ്കിലും സാധനങ്ങളുടെ പരിമിതിയും ഞായറാഴ്ച മുതൽ പ്രഖ്യാപിച്ച പൂർണ്ണ ലോക്ക്ഡൗണും കാരണം അത്‌ പൂർത്തിയാക്കാൻ സാധിക്കാത്ത സാഹചര്യമാണു. അബ്ബാസിയ - മഹബൂള ഏരിയകളിൽ ഒരു മാസമായ്‌ നിലവിൽ ഉണ്ടാായിരുന്ന ലോക്ക്‌ ഡൗൺ കാരണം രെജിസ്റ്റർ ചെയ്തവർക്ക്‌ പൂർണ്ണമായ്‌ കിറ്റ്‌ എത്തിക്കാൻ സാധിക്കാത്തതിൽ സ്ംഘടന ഖേദം  പ്രകടിപ്പിക്കുന്നതായ്‌ പ്രസ്ഡന്റ്‌ പ്രേംസൻ കായംകുളം അറിയിച്ചു. പ്രത്യക്ഷമായും പരോക്ഷമായും ഈ അടിയന്തിര ഉദ്യമത്തെ പിന്തുണച്ച സന്മനസുകൾക്കും സ്ഥാപനങ്ങൾക്കും നന്ദി അറിയിക്കുന്നു. മെയ്‌ 30നു പ്രഖ്യാപിക്കുന്ന സാഹചര്യം അനുസരിച് തുടർന്നും സേവനം ലഭ്യമാക്കും എന്നും ഭാരവാഹികൾ വ്യക്തമാക്കുന്നു. 
 
പരസ്പര സഹകരണത്തൊടെ ഒരേ ബിൽഡിങ്ങിൽ ഉള്ളവർ അവശ്യസാധനങ്ങൾ കൈമാറിയും അത്യാവശ്യത്തിനുമാത്രം സമ്പർക്കം പുലർത്തിയും സർക്കാർ നിർദേശം പാലിച്ചും സുരക്ഷിതമായ്‌ നിലനിൽക്കാൻ സംഘടനാ ഭാരവാഹികൾ പ്രവാസി സമൂഹത്തിനോട്‌ അഭ്യർത്ഥിക്കുന്നു. 
 
പൊതുമാപ്പ്‌ കഴിഞ്ഞവരും അടിയന്തിരമായ്‌ നാട്ടിലെത്താൻ എംബസി വഴി രെജിസ്റ്റർ ചെയ്ത്‌ കാത്തിരിക്കുന്നവരും മാനസിക സമ്മർദ്ധങ്ങൾക്ക്‌ വിധേയർ ആവാതെ സമാധാനമായ്‌ ഇരിക്കാനും പോകാനുള്ള അവസരം വരുംവരെ കാത്തിരിക്കാനും അഭ്യർത്ഥിക്കുന്നു
 

29 November 2022

Latest News