Fri , Apr 26 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

അബുദാബിയിൽ വാഹനാപകട നിരക്ക് ഉയരുന്നു

അബുദാബി:വ്യാപക ബോധവത്കരണത്തിനിടയിലും അബുദാബിയിൽ വാഹനാപകടങ്ങൾ പെരുകുന്നു.ഡ്രൈവർമാരുടെ അശ്രദ്ധയും അതിവേഗതയുമാണ് മിക്ക അപകടങ്ങൾക്കും കാരണം.കൂടുതൽ ക്യാമറകൾ സ്ഥാപിച്ച് നിയമലംഘകരെ കർശനമായി നേരിടാനുള്ള തയാറെടുപ്പിലാണ് അബുദാബി പോലീസ്.അബുദാബിയിൽ മിനി ബസും ട്രക്കും കൂട്ടിയിടിച്ചു 5 സ്ത്രീകളടക്കം 6 പേരാണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്.ഡ്രൈവർമാർക്ക് കൃത്യമായ ബോധവത്കരണം നൽകാൻ ഒേട്ടറെ നടപടികളാണ് അധികൃതർ സ്വീകരിച്ചു വരുന്നത്.ഗതാഗതം സൂക്ഷ്മമായി നിരീക്ഷിക്കാനും നിയമലംഘകരെ കണ്ടെത്താനും കുറ്റമറ്റ സംവിധാനങ്ങളാണ് അബുദാബിയിൽ ഏർപ്പെടുത്തിയിരിക്കുന്നത്.വേഗത നിയന്ത്രണം പാലിക്കാത്തതാണ് മിക്ക അപകടങ്ങൾക്കും പ്രധാന കാരണമെന്ന് അബുദാബി പോലീസ് വിലയിരുത്തുന്നു.ഹൈവേകൾ,ഉപപാതകൾ,താമസകേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ വേഗത്തിനു നിശ്ചിത മാനദണ്ഡങ്ങളുണ്ട്.അതു പാലിക്കാൻ ചിലർ തയാറാകാതെ വരുമ്പാേൾ അപകടത്തിലാകും അത് കലാശിക്കുന്നത്.ഹൈവേകൾ,റൗണ്ട് എബൗട്ടുകൾ എന്നിവിടങ്ങളിലേക്കു കയറുമ്പോൾ വേഗം കുറക്കാതിരുന്നതു മൂലം നിരവധി അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്.മൂടൽമഞ്ഞ് ഉൾപ്പെടെയുള്ളവ അധികരിക്കുന്നതു മുൻനിത്തി പ്രധാന റോഡുകളിൽ പൊലിസ് പ്രത്യേക പട്രോളിങ്ങ് സംവിധാനം ഏർപ്പെടുത്തി.ഹെവി വാഹനങ്ങളിലെ ഡ്രൈവർമാർക്കും മറ്റും ബോധവത്കരണ നടപടികൾ തുടരാനും അധികൃതർ തീരുമാനിച്ചു.വാഹനങ്ങൾ തമ്മിൽ നിശ്ചിത അകലം പാലിക്കാത്തവർക്കെതിരെ കർശന നടപടിയാണ് അബുദാബി പോലീസ് സ്വീകരിച്ചു വരുന്നത്.

 

 

 

 

 

 

 

26 April 2024

Latest News