Sat , Apr 20 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ദുബായിൽ ടാക്സി ബുക്കിങ് ഇനി ‘കാറിം ആപ്’വഴി

ദുബായ്:ദുബായ് നഗരത്തിലെ ടാക്സി ബുക്കിങ് സംവിധാനം ഈമാസം 15 മുതല്‍ പൂര്‍ണമായും 'കാറീം' മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാകും. ആപ്പിലൂടെ ആര്‍.ടി.എയുടെ ഹല ടാക്സികള്‍ ബുക്ക് ചെയ്യാന്‍ സൗകര്യമുണ്ടാകും.ദുബായ് ആര്‍.ടി.എയുടെ മുഴുവന്‍ ടാക്സി ബുക്കിങ് സംവിധാനവും കാറീം ആപ്ലിക്കേഷനിലേക്ക് മാറുന്ന നടപടികള്‍ ഈ മാസം 15ന് ഏതാണ്ട് പൂര്‍ണമാകും.ആപ്ലിക്കേഷന്‍ ഉപയോഗിക്കാന്‍ ബുദ്ധിമുട്ടുള്ള പ്രായാധിക്യമുള്ളവര്‍ക്കും,ഭിന്നശേഷിക്കാര്‍ക്കും മാത്രമായി ലാന്‍ഡ് ഫോണ്‍ വഴിയുള്ള ടാക്സി ബുക്കിങ് പരിമിതപ്പെടുത്തും.ഇതോടെ പഴയ ബുക്കിങ് സംവിധാനങ്ങളെല്ലാം ഭാഗികമായി സേവനം അവസാനിപ്പിക്കും.ആര്‍.ടി.എയുടെ ടാക്സി വിളിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആദ്യം കാറീമിന്റെ മൈബല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് മൊബൈല്‍ നമ്പറും പേരും രജിസ്റ്റര്‍ ചെയ്യണം.ആപ്പിലെ കാര്‍ ടൈപ്പിലൂടെ ഹല ടാക്സി തെരഞ്ഞെടുക്കാം.യാത്രപുറപ്പെടേണ്ട സ്ഥലവും ലക്ഷ്യസ്ഥാനവും നല്‍കിയാല്‍ പത്ത് സെക്കന്‍ഡിനുള്ളില്‍ മറുപടി ലഭിക്കും. മൂന്നരമിനിറ്റിനുള്ളില്‍ ടാക്സി അരികിലെത്തുമെന്നും ആര്‍.ടി.എ അറിയിച്ചു. ഡ്രൈവറുടെ വിശദാംശങ്ങള്‍ എസ്.എം.സിലൂടെ യാത്രക്കാരന് ലഭിക്കും.പണം നല്‍കേണ്ട രീതിയും ആപ്പിലൂടെ തെരഞ്ഞെടുക്കാന്‍ സൗകര്യമുണ്ടാകും.കാറീം ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ ഇതിലൂടെ ആര്‍.ടി.എ ടാക്സികള്‍ ബുക്ക് ചെയ്യുന്നവര്‍ക്കും ലഭ്യമായിരിക്കും.

 

 

 

 

 

 

20 April 2024

Latest News