Fri , Sep 25 , 2020

കൊല്ലം പ്രവാസി അസ്സോസിയേഷന്‍ ഓണാഘോഷം സംഘടിപ്പിച്ചു . | ഗ്രൂപ്പിൽ നടക്കുന്ന മറ്റു സംഘടനെയെയോ കൂട്ടായ്മയയെ കുറിച്ചോ ഉള്ള ചർച്ചകളിൽ രേഖപ്പെടുത്തുന്ന അഭിപ്രായം പറയുന്ന വ്യക്‌തികളുടെ ഉത്തരവാദിത്വം മാത്രമാണ്....BKSF | കുറ്റിപ്പുറം എംഇഎസ് എൻജിനീയറിങ് കോളേജ് അലുംനി അസോസിയേഷൻറെ ബഹ്റൈൻ ചാപ്റ്റർ രൂപീകൃതമായി. | സാം സാമുവേലിന്റെ കുടുംബത്തിന് സീറോ മലബാർ സോസൈറ്റി സഹായധനം കൈമാറി | പാൻ ബഹറിൻ ഓണാഘോഷതോടനുബന്ധിച്ചു നിർധന കുടുംബത്തിന് ഒരു ഭവനം ഓണ സമ്മാനമായി നൽകി. | മനുഷ്യനെയും മനുഷ്യ ജീവിതത്തെയും ഉൾകൊള്ളാൻ സംഘടനകൾക്ക് സാധിക്കണം. കെ പി ആർ | പ്രവാസ ലോകത്ത് നിന്നും മാപ്പിളപ്പാട്ടുകൾക്ക് ഒരു പുനർജന്മം. | സോഷ്യൽ മീഡിയയിൽ വൈറലായി 'ചൈത്രം | വിസ കാലാവധി തീരുന്ന 35 പേരെ അടിയന്തിരമായി ബഹറൈനിൽ എത്തിക്കാനുള്ള ശ്രമങ്ങൾ വിജയം കണ്ടു . | സീറോ മലബാർ സോസൈറ്റി ഓണം ആഘോഷിച്ചു |

എജ്യുക്കേൻ എബൗവ് ഓൾ സ്‌കൂൾ വിദ്യാഭ്യാസം ഉറപ്പാക്കുന്നു

ദോഹ:തിരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളിലെ മുഴുവൻ കുട്ടികൾക്കും സ്കൂൾ വിദ്യാഭ്യാസം ഉറപ്പാക്കി കൊണ്ട് എജ്യുക്കേൻ എബൗവ് ഓൾ (ഇഎഎ) പുതിയ പദ്ധതി പ്രഖ്യാപിച്ചു.ഖത്തർ നാഷനൽ കൺവൻഷൻ സെന്ററിൽ നടന്ന വേൾഡ് ഇന്നവേഷൻ സുമിത് ഫോർ എജ്യുക്കേഷന്റെ (വൈസ്)പ്ലീനറി സെഷനിൽ ഇഎഎ അധ്യക്ഷ ഷെയ്ഖ മോസ ബിൻത് നാസറാണു പുതിയ പദ്ധതി പ്രഖ്യാപിച്ചത്.എല്ലാറ്റിനേക്കാൾ വലുത് വിദ്യാഭ്യാസമാണെന്നു തീരുമാനിച്ചാൽ അസാധ്യമായത് ഒന്നുമില്ലെന്ന് പുതിയ പദ്ധതിയിലൂടെ തെളിയിക്കപ്പെടുകയാണെന്നു ഷെയ്ഖ മോസ പറഞ്ഞു.പുതിയ പദ്ധതി ഇഎഎയുടെ എജ്യുക്കേറ്റ് എ ചൈൽഡ് പദ്ധതി വഴി നടപ്പാക്കും.അന്തരിച്ച ഇറാഖി ആർക്കിടെക്റ്റ് സഹ ഹദീദ് ഡിസൈൻ ചെയ്ത പോർട്ടബ്ൾ ബഹു പ്രവർത്തന സ്‌കൂളുകൾ വികസിപ്പിച്ചെടുക്കേണ്ടതിന്റെ പ്രാധാന്യവും ചൂണ്ടിക്കാട്ടി.അഭയാർഥി കുടുംബങ്ങളിലെ കുട്ടികൾക്കു വിദ്യാഭ്യാസത്തിനായി ഇത്തരം സ്‌കൂളുകൾ ഫലപ്രദമാണ്.ഏത് കാലാവസ്ഥയിലും അനുയോജ്യമായതും ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കാൻ കഴിയുന്നതും ചെലവ് കുറവുമുള്ള പ്രോട്ടോടൈപ്പ് മോഡൽ ക്ലാസ് മുറികളും ഷെയ്ഖ മോസ ഉദ്ഘാടനം ചെയ്തു.ഇഎഎയും സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയും ചേർന്ന് പ്രോട്ടോടൈപ്പ് ക്ലാസ് മുറികൾ നിർമിക്കും.2022 ഖത്തർ ലോകകപ്പിൽ ഇവ ഉപയോഗിച്ച ശേഷം വിവിധ രാജ്യങ്ങളിലെ പദ്ധതികൾക്കായി ഇഎഎയ്ക്കുതിരികെ നൽകും.2 ദിവസത്തെ വൈസ് സമ്മേളനത്തിൽ 100 രാജ്യങ്ങളിൽ നിന്നായി 3000 പേരാണ് പങ്കെടുത്തത്.യുനിസെഫ് ഗ്ലോബൽ അംബാസഡറും ഗ്രാമി പുരസ്‌കാര ജേതാവുമായ പോപ്പ് താരം ഷക്കീറ മെബാറക്കും സമ്മേളനത്തിൽ ശ്രദ്ധേയ പ്രഭാഷണം നടത്തിയിരുന്നു.

 

 

 

25 September 2020

Latest News