തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |
ബഹ്റൈൻ:ബഹ്റൈൻ കേരളീയ സമാജം അതിന്റെ ഈവർഷത്തെ ഓണാഘോഷമായ ശ്രാവണം 2019 ആഘോഷത്തിന്റെ ഭാഗമായി വായനശാല വിഭാഗത്തിന്റെ നേതൃത്വത്തിൽ 'സ്മൃതിയിലെ ഓണം' എന്നപേരിൽ ഓണം ഓർമ്മക്കുറിപ്പ് മത്സരം നടത്തുവാൻ തീരുമാനിച്ചതായി സമാജം പ്രസിഡണ്ട് പി.വി രാധാകൃഷ്ണപിള്ളയും സെക്രട്ടറി എം.പി രഘുവും അറിയിച്ചു. ഓണം എന്നത് ഓരോമലയാളിക്കും ഗൃഹാതുരത്വം നിറഞ്ഞതും രസകരവുമായ അനുഭവങ്ങൾ നിറഞ്ഞതായിരിക്കും അത്തരം രസകരമായ അനുഭവങ്ങളാണ് "സ്മൃതിയിലെ ഓണം" എന്ന ഈ മത്സരത്തിലൂടെ പങ്കുവെയ്ക്കേണ്ടെതെന്നു ലൈബ്രേറിയൻ അനുതോമസും വായനശാല കൺവീനർ ആഷ്ലികുര്യനും അറിയിച്ചു.മത്സരത്തിൽ പങ്കെടുക്കുന്നവർ മൂന്ന് പേജിൽ കവിയാത്ത മലയാളത്തിലുള്ള, ഗൃഹാതുരുത്വം തുളുമ്പുന്ന, രസകരമായ തങ്ങളുടെ ഓർമ്മകുറിപ്പുകളാണ് മത്സരത്തിലേക്ക് അയക്കേണ്ടത്.ഏറ്റവും മികച്ചതായി തിരഞ്ഞെടുക്കുന്ന ഓർമ്മകുറിപ്പ് ഓണത്തോടനുബന്ധിച്ചു സമാജം പുറത്തിറക്കുന്ന സുവനീറിൽ ഉൾപെടുത്തുന്നതാണ് കൂടാതെ മികച്ചവയെന്നു വിലയിരുത്തപ്പെടുന്ന എല്ലാ ഓർമ്മകുറിപ്പുകളും ഉൾപ്പെടുത്തിക്കൊണ്ട് വായനശാല 'സ്മൃതിയിലെ ഓണം' എന്ന പേരിൽ വായനശാലയുടെ 'ഇ' പേജിൽ പംക്തികളായി പ്രസിദ്ധീകരിക്കുന്നതുമാണ്. നിങ്ങളുടെ രചനകൾ ആഗസ്റ്റ് 25ന് അകം മുദ്രവച്ച കവറിൽ സമാജം വായനശാലയിൽ ഏൽപ്പിക്കുകയോ വായനശാലയുടെ samajamlibrary@gmail.comഎന്ന ഇമെയിൽ വിലാസത്തിൽ അയക്കുകയോ ചെയ്യാവുന്നതാണ്. രചനകൾ അയക്കുന്നവർ സ്വന്തം പേര്, വിലാസം, മൊബൈൽ നമ്പർ, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ ഉൾപെടുത്തേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഈ പരിപാടിയുടെ കോർഡിനേറ്റർ ബിനു കരുണാകരനുമായി (36222524) ബന്ധപ്പെടാവുന്നതാണ്.
14 October 2024