Thu , Nov 21 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ഒമാനിലുള്ള എല്ലാ ഇന്ത്യക്കാരും എംബസിയിൽ റജിസ്റ്റർ ചെയ്യണമെന്ന് അധികൃതരുടെ അറിയിപ്പ്

ഒമാൻ:മാനിൽ താമസിക്കുന്നവരും ഒമാൻ സന്ദർശിക്കുന്നവരുമായ എല്ലാ ഇന്ത്യക്കാരും വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യണമെന്ന പുതിയ പ്രസ്താവനയുമായി ഇന്ത്യൻ എംബസി.ഒമാനിൽ ദീർഘകാലമായി കഴിയുന്നവർ,വിസിറ്റ് വിസ അടക്കമുള്ള ഹ്രസ്വകാല വിസയിലെത്തുന്നവർ,ഉന്നത പഠനങ്ങൾക്കായി എത്തിയവർ എന്നിവരടക്കം എല്ലാ ഇന്ത്യക്കാരും എംബസിയിൽ റജിസ്റ്റർ ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.ഒരു ഇന്ത്യൻ പൗരനെ പറ്റിയുള്ള വിവരങ്ങൾ ലഭ്യമാകുന്നത് വഴി അത്യാവശ്യ ഘട്ടങ്ങളിൽ ഇവരുമായി എംബസിക്ക് ബന്ധപ്പെടാനുള്ള അവസരം എളുപ്പമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.ഓൺലൈൻ റജിസ്‌ട്രേഷൻ അപേക്ഷകർ പാസ്‌പോർട്ടിൽ നൽകിയ പ്രകാരമുള്ള പേര്,പാസ്പോർട്ട് നമ്പർ,പാസ്പോർട്ട് ഇഷ്യൂ ചെയ്തിരിക്കുന്ന തിയ്യതി,ജോലി,ഒമാനിൽ എത്തിയ തീയതിയും തങ്ങുന്നതിനുള്ള  ലക്ഷ്യവും,പാസ്പോർട്ട് കാലാവധി,ഒമാനിലെ വിലാസം,ടെലിഫോൺ നമ്പർ തുടങ്ങി എല്ലാ വിവരങ്ങളും നൽകണം.രാജ്യത്തിൻറെ നിയമങ്ങൾ അറിയാതെ എവിടെയെങ്കിലും കുടുങ്ങി പോവുകയാണെങ്കിൽ എംബസിയുമായി ബന്ധപ്പെടാൻ ഈ വിവരങ്ങൾ ഉപകരിക്കുമെന്നും അതുകൊണ്ടുതന്നെ ഒമാനിൽ താമസിക്കുന്നവരും ഒമാൻ സന്ദർശിക്കുന്നവരുമായ എല്ലാ ഇന്ത്യക്കാരും വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യണമെന്നും ഇന്ത്യൻ എംബസി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

21 November 2024

Latest News