Sat , Jul 27 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

എക്സിറ്റ് വിസയിൽ സൗദിയിൽനിന്ന് പോകുന്നവർക്ക് തിരികെ വരാം

ജിദ്ദ:ന്തിമ എക്സിറ്റ് വിസയിൽ രാജ്യം വിടുന്ന പ്രവാസികൾക്ക് മൂന്നു വർഷത്തേക്ക് രാജ്യത്തേക്ക് മടങ്ങുന്നതിനു വിലക്കുണ്ടെന്ന പ്രചാരം തെറ്റാണെന്ന് സൗദി പാസ്പോർട്ട് ജനറൽ (ജവാസത്ത്) അറിയിച്ചു.വിദേശികളുടെ റെസിഡൻസി പെർമിറ്റായ ഇക്കാമ പുതുക്കുന്നതിൽ കാലതാമസം വരുത്തിയാൽ മാത്രമേ പിഴ ഈടാക്കുകയുള്ളു.ഇക്കാമ പുതുക്കാൻ വൈകുന്നവർക്ക് ആദ്യ തവണ 500 റിയാലും രണ്ടാം തവണ 1,000 റിയാലുമായിരിക്കും പിഴ ചുമത്തുക.എന്നാൽ മൂന്നാം തവണയും ഇക്കാമ പുതുക്കുന്നതിന് കാലതാമസം വരുത്തുകയാണെങ്കിൽ വിദേശിയെ നാടുകടത്തുകയായിരിക്കും ശിക്ഷ.കുടുംബനാഥന് ഇക്കാമ ഉണ്ടെങ്കിൽ മാത്രമേ ആശ്രിതരായ കുടുംബാംഗങ്ങളുടെ ഇക്കാമ പുതുക്കാൻ കഴിയുകയുള്ളു.കുടുംബനാഥൻ സൗദിക്ക് വെളിയിലാണെങ്കിൽ കുടുംബാംഗങ്ങളുടെ വിസ പുതുക്കുന്നത്തിനുള്ള സംവിധാനം നിലവിലില്ലന്നും ജവാസത്ത് വ്യക്തമാക്കി.അന്തിമ എക്സിറ്റ് വിസയിൽ സൗദിയിൽ നിന്നും പോയവർക്കെതിരെ കേസും പരാതിയും ഒന്നുമില്ലെങ്കിൽ പുതിയ വിസയിൽ വീണ്ടും മടങ്ങിവരാനുള്ള അവകാശമുണ്ടെന്നും പാസ്പോർട്ട് ജനറൽ ഡയറക്ടറേറ്റ് പ്രസ്താവനയിൽ വ്യക്തമാക്കി.

27 July 2024

Latest News