Fri , Apr 26 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

പുനരാരംഭിച്ച ഹറമൈന്‍ ട്രെയിന്‍ സേവനം ഇനി മക്കയിലേക്കും

ജിദ്ദ:പുനരാരംഭിച്ച ഹറമൈന്‍ ട്രെയിന്‍ സേവനം മക്കയിലേക്കും ആരംഭിച്ചു.ബുധനാഴ്ച ജിദ്ദ മദീന റൂട്ടില്‍ മാത്രം പുനരാരംഭിച്ച ട്രെയിന്‍ സേവനം ഇന്നലെയായിരുന്നു മക്കയിലേക്കുകൂടി ആരംഭിച്ചത്.ഇതോടെ സുലൈമാനിയ്യ സ്റ്റേഷന്‍ തീപിടുത്തത്തിന് ശേഷം താല്‍ക്കാലികമായി നിര്‍ത്തിവെച്ച ഹറമൈന്‍ ട്രെയിന്‍ സേവനം പൂര്‍ണ്ണമായും പുനരാരംഭിച്ചു.ജിദ്ദയിലെ സുലൈമാനിയ്യ സ്റ്റേഷന്‍ അഗ്നിക്കിരയായതിനെ തുടര്‍ന്നായിരുന്നു താല്‍കാലികമായി മക്ക-മദീന അതിവേഗ ട്രെയിന്‍ സേവനം രണ്ടു മാസത്തോളം നിര്‍ത്തിവെച്ചത്.ജിദ്ദയിലെ സുലൈമാനിയ്യ സ്റ്റേഷന്‍ അഗ്നിക്കിരയായതിനെ തുടര്‍ന്നായിരുന്നു താല്‍കാലികമായി മക്ക - മദീന അതിവേഗ ട്രെയിന്‍ സേവനം രണ്ടു മാസത്തോളം നിര്‍ത്തിവെച്ചത്.മദീന സ്റ്റേഷനില്‍ നിന്നും ബുധനാഴ്ച രാവിലെ പ്രാദേശിക സമയം 8.10നാണ് ട്രെയിന്‍ മക്കയിലേക്ക് പുറപ്പെട്ടത്.ഉച്ചക്ക് മുമ്പായി ഹറമൈന്‍ ട്രെയിന്‍ മക്ക റെയിവേ സ്റ്റേഷനിലെത്തുകയും ചെയ്തു.ബുധന്‍, വ്യാഴം,വെള്ളി,ശനി,ഞായര്‍ എന്നിങ്ങനെ ആഴ്ചയില്‍ അഞ്ച് ദിവസങ്ങളിലാണ് ട്രെയിന്‍ സേവനം ഉണ്ടാവുക.ദിവസവും 12 സര്‍വീസുകളാണ് മക്ക മദീന നഗരങ്ങള്‍ക്കിടയില്‍ നടത്തുന്നത്.ഒറ്റ സര്‍വ്വീസില്‍ 417 യാത്രക്കാര്‍ക്ക് സഞ്ചരിക്കാനുള്ള സൗകര്യമുണ്ടാകും.ഇത്പ്രകാരം ദിവസം അയ്യായിരത്തോളം പേര്‍ക്ക് ഹറമൈന്‍ അതിവേഗ ട്രെയിനില്‍ യാത്ര ചെയ്യാനാകും.

26 April 2024

Latest News