Mon , Jan 13 , 2025

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

യുഎഇ ദേശീയദിനത്തോടനുബന്ധിച്ചു നൂറുകണക്കിന് തടവുകാർക്ക് മോചനം നൽകുന്നു

യുഎഇ:യു.എ.ഇയുടെ നാല്‍പത്തിയെട്ടാം ദേശീയ ദിനാഘോഷ വേളയിൽ നൂറുകണക്കിന് തടവുകാർക്ക് മോചനം.യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ 662 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ടു.വിവിധ എമിറേറ്റുകളിലെ ഭരണാധികാരികളും നൂറുകണക്കിന് തടവുകാരുടെ മോചനം ഉറപ്പാക്കും.യു.എ.ഇ ദേശീയദിനം ആഘോഷിക്കുമ്പോള്‍ സ്വാതന്ത്ര്യത്തിന്‍റെ വിഹായസിൽ കുടുംബവുമൊത്ത് സാധാരണ ജീവിതം നയിക്കാൻ ആയിരത്തോളം ജയിൽ അന്തേവാസികൾക്ക് അവസരമൊരുങ്ങുന്നു.രാജ്യത്തിന്‍റെ പല ഭാഗങ്ങളിലായി തടവനുഭവിക്കുന്ന വിവിധ ദേശക്കാരുടെ മോചനത്തിനാണ് പാത തെളിയുന്നത്.പ്രസിഡൻറ് ശൈഖ് ഖലീഫ മുഖേന മോചിതരാകുന്ന 662 പേരുടെ സാമ്പത്തിക ബാധ്യതകൾ പരിഹരിക്കാനും പ്രസിഡൻറ് തീരുമാനിച്ചിട്ടുണ്ട്.ശൈഖ് ഖലീഫയുടെ ആഹ്വാനത്തിനു പിന്നാലെ അജ്മാൻ ഭരണാധികാരി ശൈഖ് ഹുമൈദ് ബിൻ റാശിദ് അൽ നുഐമി അജ്മാനിലെ 103തടവുകാരെ മോചിപ്പിക്കാൻ തീരുമാനമെടുത്തു. ഉമ്മുൽഖുവൈൻ ഭരണാധികാരി ശൈഖ് സഊദ് ബിൻ റാശിദ് അൽ മുഅല്ലയും നിരവധി തടവുകാർക്ക് മോചനം പ്രഖ്യാപിച്ചിട്ടുണ്ട്.ജയിൽ ജീവിത കാലത്തെ മാനസാന്തരവും നല്ലനടപ്പും പരിഗണിച്ചാണ് കുടുംബങ്ങൾക്ക് ആശ്വാസവും പുതിയൊരു ജീവിതം തുടങ്ങുവാൻ സൗകര്യവുമൊരുക്കുന്ന ഈ ദയാവായ്പിന് രാഷ്ട്രനേതാക്കൾ തയ്യാറായത്.

 

 

 

13 January 2025

Latest News