Sat , Jul 27 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ഇസാഫ് ബാങ്കിന് 92.44 കോടി രൂപയുടെ അറ്റാദായം

കൊച്ചി:രാജ്യത്തെ മികച്ച സോഷ്യല്‍ ബാങ്കായ ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ അറ്റാദായത്തില്‍ വന്‍ വര്‍ധന.സെപ്തംബര്‍ 30ന് അവസാനിച്ച അര്‍ദ്ധവാര്‍ഷികത്തില്‍ അറ്റാദായം 284 ശതമാനം വര്‍ധിച്ച് 92.44 കോടി രൂപയിലെത്തി.മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 24.07 കോടി രൂപയായിരുന്നു ഇത്.അര്‍ദ്ധവാര്‍ഷികത്തില്‍ 68.37 കോടി രൂപയാണ് വര്‍ധന.ബാങ്കിന്റെ നിക്ഷേപം 98.72 ശതമാനം വര്‍ധിച്ച് 6063.37 കോടി രൂപയായി.മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ ഇത് 3051.20 കോടി രൂപയായിരുന്നു.ബാങ്കിന്റെ നിക്ഷേപങ്ങളുടെ മൊത്തം വിപണി മൂല്യം 24.13 ശതമാനം വര്‍ധിച്ച് 5486.06 കോടി രൂപയായി.മൊത്തം നിഷ്‌ക്രിയ ആസ്തി 1.76 ശതമാനവും അറ്റ നിഷ്‌ക്രിയ ആസ്തി 0.62 ശതമാനവുമാണ്.പ്രതികൂലമായ വിപണി സാഹചര്യങ്ങളിലും മികച്ച വളര്‍ച്ച കൈവരിക്കാനായത് ബാങ്കിന്റെ കരുത്തുറ്റ പ്രകടനമാണ് വ്യക്തമാക്കുന്നതെന്ന് ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായ കെ.പോള്‍ തോമസ് പറഞ്ഞു.ആസ്തി ഗുണമേന്മ മെച്ചപ്പെടുത്താനായത് മികച്ച വളര്‍ച്ചയിലേക്ക് നയിച്ചു. രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ സാധാരണക്കാര്‍ക്ക് ബാങ്കിങ് സേവനം ലഭ്യമല്ലാത്ത ഇടങ്ങളില്‍ ബാങ്കിന് മികച്ച മുേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.

 

 

 

 

 

 

 

27 July 2024

Latest News