Sat , Apr 27 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

കുവൈത്തിൽ നിയമ ലംഘനത്തിനെതിരെ നടപടി കർശനം

കുവൈത്ത് സിറ്റി:ക്ലീൻ ജലീബ് പദ്ധതി ഭാഗമായി അബ്ബാസിയ,ഹസാവി പ്രദേശങ്ങളിൽ നിന്ന് കഴിഞ്ഞ ദിവസം തൊഴിൽ,താമസാനുമതി നിയമ ലംഘനത്തിന് ഒട്ടേറെ പേർ പിടിയിലായി.അവരെ തുടർ നടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി.മേഖലയിൽ മാലിന്യ നിർമാർജന പരിപാടിയും തുടരുകയാണ്.ജലീബ് ഷുയൂഖിന്റെ വിവിധ ഭാഗങ്ങളിൽ വഴിയോരങ്ങളിലും ഒഴിഞ്ഞ സ്ഥലങ്ങളിലും നിർത്തിയിട്ട കാറുകൾ, ട്രക്കുകൾ, ക്രെയിനുകൾ തുടങ്ങിയവ ഫർവാനിയ മുനിസിപ്പൽ അധികൃതരുടെ മേൽനോട്ടത്തിൽ നീക്കം ചെയ്‌തു.മുബാറക് അൽ കബീർ മുനിസിപ്പൽ അധികൃതർ നടത്തിയ പരിശോധനയിൽ വിവിധ നിയമലംഘനങ്ങൾക്ക് 14 കടകൾക്ക് നോട്ടിസ് നൽകി.ആവശ്യമായ അനുമതികൾ ഇല്ലാതെ പ്രവർത്തിക്കുന്നവയും അക്കൂട്ടത്തിലുണ്ട്.ചില കെട്ടിടങ്ങൾ പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നതാ‍യും കണ്ടെത്തി.ശുചീകരണ മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളികൾക്ക് നിയമം പാലിക്കുന്നതിന് അവബോധം നൽകണമെന്ന് ശുചീകരണ തൊഴിലാളികളെ നിയമിക്കുന്ന കമ്പനികൾക്കും നിർദേശം നൽകി.

27 April 2024

Latest News