മരടിലെ പ്രവാസികൾക്ക് ഐക്യദാർഢ്യവുമായി ജികെപിഎ നാളെ പ്രധിഷേധത്തിൽ പങ്കെടുക്കുന്നു
കുവൈറ്റ്:കൊല്ലത്ത് സുഗതന്റെ വിഷയത്തിലും കണ്ണൂരിൽ സാജന്റെ വിഷയത്തിലും ശക്തമായ സാന്നിധ്യം അറിയിച്ചുകൊണ്ട്,പ്രവാസികൾക്കായി രാഷ്ട്രീയ സാമുദായിക ഭേദമന്യേ നിലകൊള്ളുന്ന ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ നാളെ രാവിലെ 10മണിക്കു മരട്പഞ്ചായത്തിൽ ഫ്ലാറ്റ് ഉടമസ്ഥരുടെ പ്രതിഷേധത്തിൽ പങ്കെടുക്കുന്നു.ഈ ചതിയിൽ വീണുപോയ പ്രവാസി നിക്ഷേപകർക്ക് നിക്ഷേപ സംരക്ഷണവും ന്യായവും ലഭിക്കണമെന്ന് ജികെപിഎ ആവശ്യപെടുന്നു.
ഔദ്യോഗിക ലൈസന്സുകളും രേഖകളും അനുമതികളും വിശ്വസിച്ചു മുതൽ മുടക്കിയവർ ഇന്ന് ഉദ്യോഗസ്ഥരുടെയും നിർമ്മാണക്കമ്പനികളുടെയും കള്ളക്കളികൾ കാരണം വഴിയാതാരമാവുകയാണ്.നിലവിളക്ക് ശബ്ധം കുറയുന്നത് ഇവർ സാധാരണക്കാരായതുകൊണ്ടാണ്.
സംഘടനയ്ക്ക് പറയാനുള്ളത്:ഒറ്റയ്ക്ക് ഒന്നും നേടാനാവില്ല എന്ന് നാം പഠിച്ചുകൊണ്ടിരിക്കുമ്പോൾ പ്രവാസികൾക്കായി,നാളെയുടെ നമുക്കായി അൽപ്പം സമയം കണ്ടെത്തുക.ജൂലൈ 30നു,ഉച്ചക്ക് എറണാകുളം ജില്ലയിലെ മരട്പഞ്ചായത്തു ഓഫീസിനു മുന്നിൽ നടക്കുന്ന പ്രതിഷേധത്തിൽ നാട്ടിൽ സ്ഥിരം താമസമായ പ്രവാസികളും അവധിയിലുള്ള സമീപജില്ലയിലെ പ്രവാസികളും പങ്കെടുക്കാൻ സംഘടന ആഹ്വനം ചെയ്യുന്നു.
ഒറ്റപെട്ട പ്രവാസികൾ ഇനിയും പരാജയപ്പെട്ടുകൂടാ..നമുക്കറിയാം,മരട്പഞ്ചായത്തിലെ ഫ്ലാറ്റുകൾ പൊളിച്ചാലും നിലനിന്നാലും പ്രവാസ ലോകത്ത് കഷ്ടപ്പെട്ട് അതിനു മുതൽമുടക്കിയവരുടെ മാത്രം പ്രശ്നമാണ്.ആത്മഹത്യ ചെയ്ത സാജന്റെയും സുഗതന്റെയും പ്രശ്നങ്ങളും അങ്ങനെയായിരുന്നു..ഇനിയും നീതിക്കായി പൊരുതുന്ന റെജിയുടെയും മിനിയുടെയും സ്റ്റീഫന്റെയും നമുക്കറിയാത്ത നൂറു കണക്കിന് പ്രവാസികളുടെയും പ്രശ്നങ്ങളും ആണ്.എല്ലാം വ്യക്തിപരം ആണ്,അല്ലെങ്കിൽ അവൻ നമ്മുടെ പാർട്ടിക്കാരൻ അല്ല,മതക്കാരൻ അല്ല,ജില്ലക്കാരൻ അല്ല,ഇതാണ് നമ്മുടെ പരാജയ കാരണം.പ്രവാസലോകത്തെ വേദനകൾ,നഷ്ടങ്ങൾ ഒരേ പോലെ അനുഭവിച്ചവർ ആണ് നാം എന്നതാണ് പ്രവാസികൾക്ക് ഒരുമിക്കാൻ ഒരേയൊരു കാരണം ഉള്ളത്.അതാണ് നിലനിൽക്കാനുള്ള ഒരേയൊരു വഴിയും.
ഇങ്ങനെ പ്രവാസികളെ വഞ്ചിക്കുന്ന,അവഗണിക്കുന്ന,ചൂഷണം ചെയ്യുന്ന,മുതലെടുക്കുന്ന സംവിധാനങ്ങളോട് ഒരുമിച്ച് നിന്ന് ശബ്‌ദിച്ചാൽ മാത്രമേ രക്ഷയുള്ളൂ.ഇല്ലെങ്കിൽ ഇനിയും കരാറുകാർ പ്രവാസികളെ വഞ്ചിക്കും,സ്ഥലം വിൽപ്പനക്കാർ മുടക്കും,അയൽവാസിയും ബന്ധുവും സ്വത്തു തട്ടിയെടുക്കും,പ്രവാസികളുടെ നിലവിളികൾ,വേദനകൾ നിശബ്ദമാക്കപ്പെടും,അനുമതികൾ ലഭിക്കാതെ നമ്മുടെ സംരംഭങ്ങൾ പൂട്ടപ്പെടും,ആവശ്യങ്ങൾക്ക് അവധി ദിനങ്ങൾ ഓഫീസുകൾ കയറി ഇറങ്ങി മാനസികമായി പീഡിപ്പിക്കും...ഇതിനല്ലാതെ എന്തിനാണ്.?ഇന്നല്ലെങ്കിൽ എന്നാണ്.?നിങ്ങളും ഞാനുമല്ലെങ്കിൽ ആരാണ്.?ആരാണ് നമുക്ക് വേണ്ടി ശബ്‌ദിക്കാൻ.?
ഒറ്റയ്ക്കു ഒന്നും നേടാനാവില്ല എന്ന് നാം പഠിച്ചുകൊണ്ടിരിക്കുമ്പോൾ പ്രവാസികൾക്കായി,നാളെയുടെ നമുക്കായി അൽപ്പം സമയം കണ്ടെത്തുക.ജൂലൈ 30 നു രാവിലെ 10മണിക്ക് എറണാകുളം ജില്ലയിലെ മരട്പഞ്ചായത്തു ഓഫീസിനു മുന്നിൽ നടക്കുന്ന പ്രതിഷേധത്തിൽ അവധിയിലുള്ള സമീപജില്ലയിലെ പ്രവാസികൾ പങ്കെടുക്കുക.നാട്ടിൽ സ്ഥിരതാമസമായ പ്രവാസികളും പങ്കെടുക്കുക.
21 November 2024