Fri , Mar 29 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

സൗദിയിൽ ബാങ്കിലെത്തുന്നവരെ കൊള്ളയടിക്കുന്ന വിദേശികൾ പിടിയിൽ

സൗദി അറേബ്യ:ബാങ്കിൽ നിന്ന് ഇടപാട് നടത്തി പുറത്തിറങ്ങുന്ന ഉപയോക്താക്കളെ പിന്തുടർന്ന് കൊള്ള നടത്തുന്ന അഞ്ച് അംഗ എത്യോപ്യൻ സംഘമാണ് റിയാദിൽ പോലീസ് പിടിയിലായത്.
കൊള്ള നടത്തുന്ന എത്യോപ്യൻ സംഘത്തെകുറിച്ചു രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു.
തുടർന്നാണ് തെളിവുകളുടെ അടിസ്ഥാനത്തിൽ അഞ്ച്‌ അംഗ സംഘത്തെ പോലീസ് പിടികൂടിയതെന്നു റിയാദ് പോലീസ് വ്യക്താവ് ലെഫ്.കേണൽ ശാക്കിർ സുലൈമാൻ അൽ തുവൈജരി അറിയിച്ചു.ബാങ്കുകൾക്ക് സമീപം നിരീക്ഷണം നടത്തി പണവുമായി പുറത്തിറങ്ങുന്നവരെയാണ് ഇവർ കൊള്ളയടിച്ചിരുന്നത്.പിടിയിലായവർ രാജ്യത്ത് നിയമലംഘകകരായി കഴിഞ്ഞിരുന്നവരാണ്.ഇവരിൽ നിന്ന് നാല് ലക്ഷം റിയാലും കണ്ടെടുത്തു.സമാനമായ അഞ്ചു കുറ്റകൃത്യങ്ങൾ ഇവർ ചെയ്തതായും പോലീസ് അറിയിച്ചു.3,61,000 റിയാൽ തട്ടിയെടുക്കാനുള്ള ശ്രമം വിഫലമാവുകയും ചെയ്തു.പണം തട്ടാനായി ഉപയോഗിച്ചിരുന്ന ആയുധങ്ങളും ഇവരിൽനിന്ന് കണ്ടെടുത്തു.പിടിയിലായ അഞ്ചു പേരെയും നിയമ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്കു കൈമാറിയതായി പോലീസ് വ്യക്താവ് അറിയിച്ചു.

29 March 2024

Latest News