Wed , Dec 11 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

സൗദിയിൽ തൊഴിൽ വിപണിയിൽ സ്ത്രീകളുടെ പങ്കാളിത്തം 25 ശതമാനമായി

റിയാദ്:തൊഴില്‍ വിപണിയില്‍ സൗദി സ്ത്രീകളുടെ പങ്കാളിത്തം 25 ശതമാനമെന്ന് തൊഴില്‍,സാമൂഹിക വികസന മന്ത്രി.കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് രണ്ട് ശതമാനം കൂടുതലാണ് തൊഴില്‍ മേഖലയിലെ സ്ത്രീ സാന്നിധ്യം.സ്ത്രീ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് വിവിധ പരിശീലന പദ്ധതികളും തൊഴില്‍ മന്ത്രാലയം സംഘടിപ്പിച്ച് വരുന്നുണ്ട്.സൗദിയിലെ തൊഴില്‍ വിപണിയില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ദ്ദിച്ചുവരുന്നതായി അധികൃതര്‍.സൗദി വനിതകളുടെ പങ്കാളിത്തം കഴിഞ്ഞ വര്‍ഷം 23 ശതമാനമായിരുന്നുവെങ്കില്‍ ഈ വര്‍ഷം 25 ശതമാനമായി വര്‍ദ്ധിച്ചെന്ന് തൊഴില്‍,സാമൂഹിക വികസന മന്ത്രി അഹമ്മദ് ബിന്‍ സുലൈമാന്‍ അല്‍-രാജി പറഞ്ഞു.സൗദി തലസ്ഥാന നഗരത്തിലെ പ്രിന്‍സസ് നൗറ ബിന്‍ത് അബ്ദുല്‍ റഹ്മാന്‍ സര്‍വകലാശാലയില്‍ പൊതു-സ്വകാര്യ മേഖലകളിലെ പ്രമുഖ വനിതാ കേഡര്‍മാര്‍ക്കുള്ള പരിശീലനത്തിന്റെ ഭാഗമായി നടന്ന ബിരുദ ദാനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.2020 പരിവര്‍ത്തന പരിപാടിയുടെ ഭാഗമായി നടന്ന പരിശീലന-പുനരധിവാസ സംരംഭ പരിപാടിയില്‍ 179 വനിതാ ട്രെയിനികളായിരുന്നു പരിശീലനത്തിനൊടുവില്‍ ബിരുദം നേടിയത്.ഈ പരിശീലന പരിപാടിയുടെ ഭാഗമായി 1,700 സൗദി വനിതകള്‍ക്ക് നേതൃത്വഗുണത്തെ കുറിച്ചും കഴിവുകള്‍ മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും പരിശീലനം നല്‍കുന്നുണ്ട്.സ്ത്രീകള്‍ക്ക് മുന്‍നിര സ്ഥാനങ്ങള്‍ നേടാനും ചെയ്യുന്ന ജോലിക്ക് പുരുഷന്മാര്‍ നേടുന്ന അതേ വേതനം ലഭിക്കാനും പ്രാപ്തരാക്കുക എന്നതാണ് മന്ത്രാലയം ലക്ഷ്യമിടുന്നതെന്നും തൊഴില്‍, സാമൂഹിക വികസന മന്ത്രി അഹമ്മദ് ബിന്‍ സുലൈമാന്‍ അല്‍-രാജി പറഞ്ഞു.

 

 

 

 

 

11 December 2024

Latest News