Sat , Apr 20 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

കുവൈറ്റിൽ സ്വകാര്യ നിയമം പരിഷ്കരിക്കുന്നു

കുവൈറ്റ്:കുവൈറ്റിൽ പൗരന്മാർക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കത്തക്ക വിധം സ്വകാര്യ തൊഴിൽ നിയമം പരിഷ്കരിക്കണമെന്ന നിർദേശവുമായി പാർലിമെന്റ് അംഗം ഫൈസൽ അൽ കന്ദരി.തദ്ദേശീയ സംരംഭങ്ങൾക്ക് പിന്തുണ നൽകിയും മറ്റു സ്ഥാപനങ്ങളിൽ ഭേദപ്പെട്ട അനുപാതത്തിൽ സ്വദേശി പ്രാതിനിധ്യം ഉറപ്പാക്കിയും പൗരന്മാരുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ സർക്കാർ തയ്യാറാകണമെന്നും ഫൈസൽ അൽ കന്ദരി കരട് നിർദേശത്തിലൂടെ ആവശ്യപ്പെട്ടു.അതിനിടെ ആയിരത്തോളം ചെറുകിട,ഇടത്തരം സംരംഭങ്ങൾക്കായി കഴിഞ്ഞ മൂന്നു വർഷത്തിനിടെ സർക്കാർ 177 ദശലക്ഷം ദിനാർ ചെലവഴിച്ചതായി വ്യവസായ പബ്ലിക് അതോറിറ്റി വ്യക്തമാക്കി.സ്വകാര്യ കമ്പനികളിലെ സൂപ്പര്‍ വൈസറി തസ്തികകളിൽ സ്വദേശികൾക്ക് അവസരം ലഭിക്കുന്ന വിധം നിബന്ധനകൾ ഏർപ്പെടുത്തണമെന്നും തൊഴിലില്ലാത്ത കുവൈത്തികള്‍ക്ക് സ്വകാര്യ മേഖലകളില്‍ കൂടുതല്‍ അവസരം നല്‍കണമെന്നും എം.പിയുടെ നിർദേശത്തിൽ പറയുന്നു. ഇതിന് സഹായിക്കുന്ന രീതിയിൽ സ്വകാര്യമേഖലയുടെ ബന്ധപ്പെട്ട നിയമങ്ങളും നടപ്പു രീതികളും പരിഷ്കരിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

 

 

 

 

 

20 April 2024

Latest News