Thu , Nov 21 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

കുവൈത്തിൽ ഇഖാമ പുതുക്കാനുള്ള അപേക്ഷ നിരസിച്ചതിനാൽ എൻ‌ജിനീയർമാർ പ്രതിസന്ധിയിൽ

കുവൈത്ത് സിറ്റി:നൈപുണ്യ പരിശോധനയിൽ പരാജയപ്പെട്ട 4809 വിദേശി എൻ‌ജിനീയർമാരുടെ ഇഖാമ പുതുക്കാനുള്ള അപേക്ഷ മാൻ‌പവർ അതോറിറ്റി നിരാകരിച്ചു.1591 പേരുടെ അപേക്ഷ അവലോകന സമിതിയുടെ റിപ്പോർട്ട് ലഭിക്കുന്നതിനായി മാറ്റിവയ്ക്കുകയും ചെയ്തു.ഇന്ത്യയിൽ നാഷനൽ ബോർഡ് ഓഫ് അക്രഡിറ്റേഷൻ (എൻബി‌എ) അംഗീകാരമുള്ള കോളജുകളിൽനിന്ന് അംഗീകാരമുള്ള ബിരുദമെടുത്തവരെയാണു കുവൈത്ത് അംഗീകരിക്കുക.തൊഴിൽ തേടിയെത്തുന്നവർ കുവൈത്ത് എൻ‌ജിനീയേഴ്സ് സൊസൈറ്റി നടത്തുന്ന നൈപുണ്യ പരിശോധന പാസാവുകയും വേണം.അത്തരത്തിൽ പരീക്ഷ പാസാകാത്തവരുടെ ഇഖാമയാ‍ണു മാൻ‌പവർ അതോറിറ്റി പുതുക്കി നൽകാത്തത്.കുവൈത്തിൽ പ്രതിസന്ധിയിലായ വിദേശ എൻ‌ജിനീയർമാരിൽ അധികവും ഇന്ത്യക്കാരാണ്.വിവിധ മേഖലകളിൽ നിയമിക്കപ്പെടുന്നവരുടെ യോഗ്യതാ സർട്ടിഫിക്കറ്റിന്റെ സാധുതാ പരിശോധനയും ഇപ്പോൾ കർശനമാണ്.എൻ‌ജിനീയർമാരുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കുന്നതിന് ഇരു രാജ്യങ്ങളിലെയും അധികൃതർ തമ്മിൽ പല തലത്തിലും ആശയവിനിമയം നടത്തിയെങ്കിലും ഇനിയും പരിഹാരം കണ്ടെത്താൻ ആയിട്ടില്ല.

21 November 2024

Latest News