Wed , May 21 , 2025

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

സൗദിയിൽ ടെലി കമ്മ്യൂണിക്കേഷന്‍ വ്യാപനത്തിനായി പദ്ധതികൾ

സൗദി അറേബ്യ:സൗദിയില്‍ ടെലി കമ്മ്യൂണിക്കേഷന്‍ രംഗത്ത് നൂതന സാങ്കേതിക വിദ്യയുടെ വ്യാപനത്തിനായി പദ്ധതികള്‍ നടപ്പിലാക്കുന്നു. അടുത്ത വര്‍ഷം അവസാനത്തോടെ രാജ്യത്തെ ഇന്റര്‍നെറ്റ് ശൃംഖല ഒപ്റ്റിക്കല്‍ ഫൈബര്‍ സംവിധാനത്തിലേക്ക് മാറ്റുവാനും ഫോര്‍ജി നെറ്റ് വര്‍ക്ക് രാജ്യത്താകമാനം വ്യാപിക്കാനുമാണ് പദ്ധതി.രാജ്യത്തെ ഒപ്റ്റിക്കല്‍ ഫൈബര്‍ നെറ്റ് വര്‍ക്ക് സംവിധാനം കൂടുതല്‍ ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുവാനും ഫോര്‍ത്ത് ജനറേഷന്‍ നെറ്റ് വര്‍ക്ക് കവറേജ് ഏരിയകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് വിവിധ പദ്ധതികള്‍ നടപ്പിലാക്കി വരുന്നതായി കമ്മ്യൂണിക്കേഷന്‍ ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പ് മന്ത്രി ഹൈത്താം അല്‍ ഓഹ്‍ലി വ്യക്തമാക്കി.2020ഓടെ രാജ്യത്തെ അറുപത് ശതമാനം മേഖലകളില്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ നെറ്റ് വര്‍ക്കുകള്‍ വഴി ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കും.രാജ്യത്തെ പ്രധാനപ്പെട്ട 30 സിറ്റികളില്‍ നിലവില്‍ 5ജി സേവനം ലഭ്യമാക്കിയതിന്റെ നിറവിലാണ് രാജ്യമെന്നും മന്ത്രി പറഞ്ഞു. അടുത്ത വര്‍ഷാവസാനത്തോടെ 70 ശതമാനം മേഖലകളില്‍ 4ജി സേവനം നടപ്പിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി.രാജ്യത്തെ 2.5 ദശലക്ഷം ഭവനങ്ങളില്‍ ഫൈബര്‍ ഒപ്റ്റിക്കല്‍ നെറ്റ് വര്‍ക്ക് ശൃംഖല ഇതിനകം സ്ഥാപിച്ചു കഴിഞ്ഞു.ഇവിടങ്ങളിലെ 92.77 ശതമാനം വീട്ടുപകരണങ്ങളും ഇന്റര്‍നെറ്റ് വഴി പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുമെന്ന് സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വേ വഴി വ്യക്തമായെന്നും മന്ത്രി പറഞ്ഞു.രാജ്യത്തെ പതിനഞ്ച് വയസ്സിന് മുകളിലുള്ള 46.48 ശതമാനം പേര്‍ കമ്പ്യൂട്ടറുകള്‍ ഉപയോഗിക്കുന്നവരാണ്.ഇതേ പ്രായത്തിനിടയിലുള്ള 88.60 ശതമാനം പേര്‍ ഇന്റര്‍നെറ്റ് ഉപോയോക്താക്കളാണ്.96.74 ശതമാനം പേര്‍ മൊബൈല്‍ വഴി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

 

 

 

 

 

 

21 May 2025