Wed , Sep 27 , 2023

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

സൗദിയിൽ വിദേശ തൊഴിലാളികള്‍ക്ക് പ്രഫഷണൽ പരീക്ഷ

റിയാദ്:വിദേശ തൊഴിലാളികള്‍ക്ക് പ്രൊഫഷണല്‍ പരീക്ഷ ഏര്‍പ്പെടുത്താനൊരുങ്ങി തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയം. അടുത്ത ഡിസംബര്‍ മുതല്‍ തുടങ്ങുന്ന പ്രൊഫഷണല്‍ പരീക്ഷ നിര്‍ബന്ധമാക്കുന്നതിനു മുമ്പായി ആദ്യ വര്‍ഷം ഓപ്ഷണലായിരിക്കുമെന്നും പിന്നീട് ഇതിന്റെ കാലാവധി ദീര്‍ഘിപ്പിക്കണോ വേണ്ടയോ എന്ന് പഠിക്കുമെന്നും തൊഴിൽ സാമൂഹ്യ വികസന മന്ത്രാലയത്തിലെ പ്രഫഷണൽ പരീക്ഷ വിഭാഗം ഡയറക്ടർ നായിഫ് അൽ ഉമൈർ വ്യക്തമാക്കി.പ്രൊഫഷണല്‍ പരീക്ഷാ ഫീസ് രാജ്യത്തിനകത്ത് 450-600 റിയാലും രാജ്യത്തിന് പുറത്തുവെച്ചാണെങ്കില്‍ 100-150 റിയാലുമായിരിക്കുമെന്ന് പ്രോഗ്രാമിന്റെ വിശദാംശങ്ങളും മറ്റും അവലോകനം ചെയ്യാനായി ഈസേ്റ്റേണ്‍ ചേംബറില്‍ നടന്ന ശില്പശാലയില്‍ നായിഫ് അല്‍ ഉമൈര്‍ പറഞ്ഞു.അതേസമയം പ്രൊഫഷണല്‍ പരീക്ഷാ ഫീസ് രാജ്യത്തിനകത്ത് 150 റിയാലും രാജ്യത്തിന് പുറത്തുവെച്ചാണെങ്കില്‍ 150-200 റിയാലുമായിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.വിദേശത്ത് വെച്ചുള്ള പ്രൊഫഷണല്‍ പരീക്ഷ തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ വെച്ചായിരിക്കും നടത്തുക.ഏഴുരാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികളില്‍ ആദ്യം പ്രൊഫഷണല്‍ പരീക്ഷ നടത്തുക ഇന്ത്യക്കാര്‍ക്കായിരിക്കും.ഇന്ത്യയില്‍ നിന്നുള്ള തൊഴിലാളികളുടെ വര്‍ധന കണക്കിലെടുത്താണിത്. ഏഴുരാജ്യങ്ങളില്‍ ഒന്നാം ഘട്ടം ഇന്ത്യ,രണ്ടാം ഘട്ടം ഫിലിപ്പൈന്‍സ്,മൂന്നും നാലും ഘട്ടങ്ങളില്‍ ശ്രീലങ്ക, ഇന്‍ഡോനീഷ്യ,ഈജിപ്ത്,ബംഗ്ലാദേശ്, പാകിസ്താന്‍ എന്നീ രീതിയിലാണ് തരംതിരിക്കപ്പെട്ടിട്ടുള്ളത്.സൗദിയിലെ മൊത്തം തൊഴിലാളികളുടെ 95 ശതമാനവും ഈ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.

 

 

 

 

27 September 2023

Latest News